Latest News

രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയായി; സോണിയ അഗര്‍വാള്‍  നായികയാകുന്ന  ഹൊറര്‍ ത്രില്ലര്‍ കര്‍ട്ടന്‍  തിയേറ്ററുകളിലേക്ക്

Malayalilife
രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയായി; സോണിയ അഗര്‍വാള്‍  നായികയാകുന്ന  ഹൊറര്‍ ത്രില്ലര്‍ കര്‍ട്ടന്‍  തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍, മെറീന മൈക്കിള്‍, ജിനു ഇ തോമസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കര്‍ട്ടന്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. തൃശൂര്‍ ജില്ലയിലെ പൂമല, കുട്ടിക്കാനം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. മകള്‍ക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന 'കര്‍ട്ടന്‍' ഒരു ഹൊറര്‍ ഇമോഷണല്‍ ത്രില്ലറാണ്.

നടന്‍ വിജയ് സേതുപതി, സംവിധായകന്‍ എം പദ്മകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ദുരൂഹത നിറയ്ക്കുന്ന ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചിത്രം എത്രയും വേഗം തിയേറ്ററിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.<

പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് ഷിജ ജിനു ആണ്.സന്ദീപ് ശങ്കര്‍ ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്തും, സണ്ണി മാധവനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുര്‍ഗ വിശ്വനാഥ് ആണ്. സിനോജ് വര്‍ഗീസ്, അമന്‍ റാഫി, വി. കെ. ബൈജു, സുനില്‍ സുഗത, നോബി മാര്‍ക്കോസ്, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍, സൂര്യലാല്‍ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

അമന്‍ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കര്‍ട്ടന്‍'. ചീഫ് അസോസിയേറ്റ് വൈശാഖ് എം സുകുമാരന്‍, സംഘട്ടനം ബ്രൂസ്ലി രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷൌക്കത്ത് മന്നലാംകുന്ന്. കൊറിയോഗ്രാഫര്‍ - കിരണ്‍ കൃഷ്, പി ആര്‍ ഒ : കെ എസ് ദിനേഷ്.

sonia agarwal in horror thriller movie curtain

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES