Latest News

സോണിയ അഗര്‍വാള്‍  കേന്ദ്രകഥാപാത്രമവതരിപ്പിക്കുന്ന ഹൊറര്‍ ത്രില്ലര്‍; കര്‍ട്ടനിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Malayalilife
സോണിയ അഗര്‍വാള്‍  കേന്ദ്രകഥാപാത്രമവതരിപ്പിക്കുന്ന ഹൊറര്‍ ത്രില്ലര്‍; കര്‍ട്ടനിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'കര്‍ട്ടന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി, സംവിധായകന്‍ എം പദ്മകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പാവക്കുട്ടി ക്രിയേഷന്‍സിന്റ ബാനറിലൊരുങ്ങുന്ന ചിത്രം അമന്‍ റാഫിയാണ് സംവിധാനം ചെയ്യുന്നത്.

മകള്‍ക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഹൊറര്‍ ഇമോഷണല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജിനു.ഇ തോമസ് ആണ് നായകന്‍. മെറീന മൈക്കിള്‍, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, വി.കെ ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ സൂര്യലാല്‍ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ഷിജ ജിനു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സന്ദീപ് ശങ്കര്‍ ആണ് ഛായാഗ്രഹണം. വൈശാഖ് എം സുകുമാരന്‍ ആണ് ചീഫ് അസോസിയേറ്റ്. മുരളി അപ്പാടത്തും, സണ്ണി മാതവനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുര്‍ഗ വിശ്വനാഥ് ആണ്.

അമന്‍ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ' കര്‍ട്ടന്‍'. ബ്രൂസ്ലി രാജേഷ് ആണ് ചിത്രത്തില്‍ സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ഷൌക്കത്ത് മന്നലാംകുന്ന് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. തൃശൂരിലെ പൂമല, കുട്ടിക്കാനം, വാഗമണ്‍, ഏലപ്പാറ എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. സൂരജ് സുരേന്ദ്രന്‍, നന്ദന്‍, കെ എസ് ദിനേശന്‍ എന്നിവരാണ് ചിത്രത്തിന്റെ പി ആര്‍ ഒ.

Read more topics: # കര്‍ട്ടന്‍
curtain title poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES