വെൽകം ടു മൈ ഡ്രാഫ്റ്റ്സ്  ഹെൽത്തി ഈറ്റിങ്; സായുവിന്റെ ഹെൽത്തി ഈറ്റിംഗ് വീഡിയോ പങ്കുവച്ച് ഗായിക സിത്താര

Malayalilife
topbanner
വെൽകം ടു മൈ ഡ്രാഫ്റ്റ്സ്  ഹെൽത്തി ഈറ്റിങ്; സായുവിന്റെ ഹെൽത്തി ഈറ്റിംഗ് വീഡിയോ പങ്കുവച്ച് ഗായിക സിത്താര

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. സിത്താരയ്‌ക്കൊപ്പം പാട്ടുപാടുന്ന മകളുടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ  ഒരു വിഡിയോയുമാണ് കുഞ്ഞുസായുവിന്റെ വരവ്.  വിഡിയോയിൽ ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് പറയുന്നത്. സിത്താര തന്നെയാണ് അമ്മമ്മ കാണാതെ രഹസ്യമായി എടുത്ത വിഡിയോ  പങ്കുവെച്ചത്. 

കാരറ്റ് കടിച്ചു തിന്നുകൊണ്ടാണ് സായുവിന്റെ സംസാരം സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്.വെൽകം ടു മൈ ഡ്രാഫ്റ്റ്സ്  ഹെൽത്തി ഈറ്റിങ് ആണ് വിഷയം!! പൊറോട്ട എത്തിയപ്പോ ചെറുതായൊരു ചാഞ്ചാട്ടം (സ്വാഭാവികം )!!! പിന്നെ പല്ലിന്റെ കാര്യം, (അതിന് പല്ലെവിടെ സായൂ!!!!!) NB: അമ്മമ്മ കാണാതെ ഫോണിൽ വീഡിയോ ഷൂട്ട്‌ ചെയുന്നതിനാൽ ഒരു ചെറിയ കള്ളലക്ഷണം ഇല്ലാതില്ല ! സബ്സ്ക്രൈബ് ക്വിക്ക് ദി ബെൽ ഐക്കൺ- എന്ന അടിക്കുറിപ്പിലാണ് സിത്താര മകളുടെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സായു പറയുന്ന കാര്യങ്ങളെല്ലാം വിഡിയോ രസകരമാണെങ്കിലും  വളരെ പ്രധാനപ്പെട്ടതാണ്. ആരോ​ഗ്യകരമായി ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് താരം പറയുന്നു.  സായുവിന്റെ ഉപദേശം പൊറോട്ട എപ്പോഴും കഴിച്ചാൽ അസുഖം വരുമെന്നാണ്. രണ്ട് നേരം പല്ലു കൂടാതെ പല്ലിന്റെ സംരക്ഷണത്തിനായി തേക്കണമെന്നും പറയുന്നു. കുറേ വെള്ളം കുടിക്കണമെന്നും കുട്ടി താരം  പറയുന്നുണ്ട്. 

Read more topics: # singer sithara,# share daughter video
singer sithara share daughter video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES