ജോലിയും കൂലിയും ഇല്ലാത്തവരാണ് ഇത്തരം വീഡിയോകള്‍ ചെയ്യുന്നതെന്ന സിന്ധു കൃഷ്ണയുടെ പരാമര്‍ശം; മക്കളുടെ ജോലി എന്തെന്ന് മറുചോദ്യം ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം

Malayalilife
ജോലിയും കൂലിയും ഇല്ലാത്തവരാണ് ഇത്തരം വീഡിയോകള്‍ ചെയ്യുന്നതെന്ന സിന്ധു കൃഷ്ണയുടെ പരാമര്‍ശം; മക്കളുടെ ജോലി എന്തെന്ന് മറുചോദ്യം ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം

ദിയ കൃഷ്ണയുടെ ഓണ്‍ലൈന്‍ ബിസിനസ് വിവാ?ദത്തില്‍ അകപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ദിയയുടെ ഓണ്‍ലൈന്‍ പേജില്‍ നിന്നും വാങ്ങിയ ആഭരണവുമായി ബന്ധപ്പെട്ട് പരാതി വന്നു. ഒരു പരാതിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ സമാന അഭിപ്രായം പങ്കുവെച്ചു. ഇപ്പോഴിതാ വിഷയത്തില്‍ ദിയയെ പിന്തുണച്ച് കൊണ്ടെത്തിയ അമ്മ സിന്ധു കൃഷ്ണയും വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

ദിയക്കെതിരെ സംസാരിച്ച വ്‌ലോഗര്‍മാരെ സിന്ധു കൃഷ്ണ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ജോലിയും കൂലിയും ഇല്ലാത്തവരാണ് ഇത്തരം വീഡിയോകള്‍ ചെയ്യുന്നതെന്ന് സിന്ധു കൃഷ്ണ പറഞ്ഞു.

ഓസിയുടെ ജ്വല്ലറി വാങ്ങിച്ചതിന്റെ ഒരു പ്രശ്‌നം വന്നു. ഒരു സ്ത്രീ വന്ന് എന്തൊക്കെയോ പറഞ്ഞു. പിന്നീടങ്ങോട്ട് വഴിയേ പോകുന്ന യൂട്യൂബേര്‍സ് അവരവരുടെ കഴിവ് തെളിയിക്കാന്‍ കുറേ വീഡിയോകള്‍ എടുത്തിട്ടു. അതിന് ഓസി പ്രതികരിച്ച് കൊണ്ടുള്ള വീഡിയോയും ഇട്ടു. ഞാന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഓസി, മൈന്‍ഡ് ചെയ്യല്ലേ, ഈ ജോലിയും കൂലിയും ഇല്ലാത്തവന്‍മാര്‍ ജീവിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞേനെ.

നാല് പേരറിയുന്ന ആരുടെയെങ്കിലും എന്തെങ്കിലും പ്രശ്‌നം കിട്ടി അത് കണ്ടന്റാക്കി സംസാരിക്കുന്നു. വാ തോരാതെ സംസാരിക്കാന്‍ എന്തെങ്കിലും വിഷയം കിട്ടും. അവരുടെ കണ്ടന്റ് മറ്റുള്ളവരുടെ പ്രതികരണമാണ്. അത് വീഡിയോ ആക്കി ജീവിക്കുന്നവരാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

എന്നാല്‍ ഈ വിമര്‍ശനം വിനയായി മാറിയിരിക്കുകയാണ്. ജോലിയും കൂലിയും ഇല്ലാത്തവര്‍ എന്ന പരാമര്‍ശം പലര്‍ക്കും ഇഷ്ടമായില്ല. ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയ്ക്കും മക്കള്‍ക്കും വ്‌ലോഗ് ചെയ്യേണ്ടി വരുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. കടുത്ത പരിഹാസങ്ങളാണ് കമന്റുകളായി വരുന്നത്. 

സിന്ധു കൃഷ്ണയും കുടുംബവും ഒന്നടങ്കം ആശ്രയിക്കുന്നത് യൂട്യൂബില്‍ നിന്നുള്ള വരുമാനത്തെയല്ലേ വേറെ എന്തെങ്കിലും ജോലി മക്കള്‍ക്കോ സിന്ധുവിനോ ഉണ്ടോയെന്ന ചോദ്യം വന്നു.അഹാനയുടെ കരിയര്‍ സിനിമയാണെങ്കിലും ജീവിക്കുന്നത് യൂട്യൂബ് വീഡിയോയില്‍ നിന്നുള്ള വരുമാനം കൊണ്ടല്ലേയെന്നും ചിലര്‍ ചോദിച്ചു. നെഗറ്റീവ് കമന്റുകള്‍ സിന്ധു കൃഷ്ണ തന്റെ ചാനലില്‍ നിന്നും നീക്കുന്നുണ്ടെങ്കിലും ഇതിനകം മറ്റ് വ്‌ലോഗര്‍മാര്‍ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു. ദിയ ബിസിനസിന്റെ പേരില്‍ വ്യാപക വിമര്‍ശനം നേരിടവെ അമ്മയ്ക്ക് നേരെയും കടുത്ത വിമര്‍ശനം വരുന്നു.

sindhu krishna for her comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES