പീഡന കേസില്‍ സിദ്ദിഖിനെതിരെ തെളിവ്; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ദൃശ്യങ്ങളും സാക്ഷിമൊഴികളും തെളിവായുണ്ടെനന് പോലീസ് 

Malayalilife
 പീഡന കേസില്‍ സിദ്ദിഖിനെതിരെ തെളിവ്; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ദൃശ്യങ്ങളും സാക്ഷിമൊഴികളും തെളിവായുണ്ടെനന് പോലീസ് 

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് പീഡിപ്പിച്ചത്. യുവനടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. കേസില്‍ കര്‍ശന ഉപാധികളോടെ സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Read more topics: # സിദ്ദിഖ്
chargesheet against siddique

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES