കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ നിറഞ്ഞുനില്‍ക്കുന്ന, വാര്‍ത്തകളിലൊന്നാണ് അഹാനയും നിമിഷും തമ്മിലുള്ള വിവാഹം. കുറച്ചുകാലമായി ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടെങ്കിലും രണ്ടുപേരും ഇത് പരസ്യമായി സമ്മതിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചില ചിത്രങ്ങളും അതിനൊപ്പം നല്‍കിയ thinking about my Thankamaana Paiyyan' (എന്റെ തങ്കപ്പെട്ട പയ്യനെക്കുറിച്ച് ഓര്‍ക്കുന്നു) എന്ന തമിഴ് ഗാനത്തിന്റെ വരികളുമാണ് ആരാധകരെ ഉണര്‍ത്തിയത്. ആ പോസ്റ്റിന് താഴെ നിമിഷ് ഒരു പൂമ്പാറ്റയുടെ ഇമോജിയിട്ടതോടെ സംശയം ഇരട്ടിച്ചു.അതിനിടയിലാണ് ഒരു ആരാധകന്‍ കമന്റ് ബോക്‌സില്‍ കൃത്യമായ തീയതി കുറിച്ചത്:
സെപ്തംബര്‍ 13 നാണ് ആ തങ്കമായ പയ്യനുമായുള്ള വിവാഹം' എന്നായിരുന്നു കമന്റ്. ഈ കമന്റ് അധിവേഗം ചര്‍ച്ചയായി മാറി. നിമിഷും അഹാനയും സെപ്തംബര്‍ 13 ന് വിവാഹിതരാവുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ അഹാന ഈ കമന്റ് ഡിലീറ്റാക്കി. വീണ്ടും അയാള്‍ ഇക്കാര്യം കമന്റ് ചെയ്തതോടെ അക്കൗണ്ട് തന്നെ ബ്ലോക്ക് ആക്കുകയായിരുന്നു അഹാന.
എങ്കിലും അഹാനയുടെ പോസ്റ്റും ഡിലീറ്റാക്കിയ കമന്റുമൊക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം വിവാഹം വരെ എത്തിയിട്ടും എന്തുകൊണ്ടാണ് അഹാനയും നിമിഷും ഇതുവരേയും പരസ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കാത്തതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അതേസമയം അത് അവരുടെ സ്വകാര്യതയാണെന്നും അതിനെ മാനിക്കണമെന്നും മറ്റ് ചിലര്‍ വാദിക്കുന്നു.
ഇതിനിടെ താര വിവാഹം നടക്കുക താജ് കോവളത്തു വച്ചായിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമായിരിക്കുമെന്നും ചിലര്‍ പറയുന്നു. ഇതൊന്നും പക്ഷെ സ്ഥിരീകരിക്കുകയോ താരങ്ങള്‍ വാര്‍ത്തകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന കൃഷ്ണ കുമാറിന്റെ കുടുംബം അഹാനയുടെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ ചില ഹ്രസ്വചിത്രങ്ങളിലൂടെയാണ് അഹാനയും നിമിഷും പരിചയപ്പെടുന്നത്. എന്നാല്‍ 2019-ല്‍ ടൊവിനോ തോമസിനെ നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത 'ലൂക്ക' എന്ന ചിത്രമാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായത്. അഹാന നായികയായ ആ ചിത്രത്തിലൂടെയാണ് നിമിഷ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നത്. ലൂക്കയിലെയും നിഹാരികയിലെയും പ്രണയത്തെ ക്യാമറയില്‍ മനോഹരമായി പകര്‍ത്തിയ നിമിഷിന്റെ ഹൃദയത്തിലേക്ക് അഹാന പണ്ടേ നടന്നു കയറിയിരുന്നു.പ
ിന്നീട് ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്', മമ്മൂട്ടിയുടെ 'റോഷാക്ക്', 'കിംഗ് ഓഫ് കൊത്ത', 'ലക്കി ഭാസ്‌കര്‍' തുടങ്ങി തെന്നിന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യന്‍ ഛായാഗ്രാഹകനായി നിമിഷ് വളര്‍ന്നു. അപ്പോഴും അഹാനയുടെ യൂട്യൂബ് വ്‌ലോഗുകളിലും യാത്രകളിലും നിമിഷ് ഒരു തണലായി കൂടെയുണ്ടായിരുന്നു. അഹാന സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് വീഡിയോയുടെ ക്യാമറ ചലിപ്പിച്ചതും നിമിഷ് തന്നെയായിരുന്നു.
സിനിമാ ലോകത്ത് നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 13-ന് കോവളത്ത് വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം. തുടര്‍ന്ന് സെപ്റ്റംബര്‍ 15-ന് തിരുവനന്തപുരം വഴുതക്കാടുള്ള സുബ്രഹ്മണ്യം ഹാളില്‍ (Trivandrum Club) വെച്ച് സിനിമാ-രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിപുലമായ വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.