Latest News

ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത് മുതല്‍ വിതുമ്പലടക്കാ നാവാതെ ഷൈന്‍; സ്‌ട്രെച്ചറില്‍ കിടന്ന് ഭര്‍ത്താവിനെ കണ്ട് വിങ്ങിപ്പൊട്ടി ഷൈനിന്റെ അമ്മ; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി സുഹൃത്തുക്കളും നാട്ടുകാരും; പി സി ചാക്കോയ്ക്ക് വിട നല്കിയത് ഇങ്ങനെ

Malayalilife
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത് മുതല്‍ വിതുമ്പലടക്കാ നാവാതെ ഷൈന്‍; സ്‌ട്രെച്ചറില്‍ കിടന്ന് ഭര്‍ത്താവിനെ കണ്ട് വിങ്ങിപ്പൊട്ടി ഷൈനിന്റെ അമ്മ; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി   സുഹൃത്തുക്കളും നാട്ടുകാരും; പി സി ചാക്കോയ്ക്ക് വിട നല്കിയത് ഇങ്ങനെ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഒമ്പത് മണിയോടെ മുണ്ടൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു...സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചു.

ഇതോടെഏറെ സങ്കടം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോയത്. 
ഭര്‍ത്താവിനെ അവസാനാമായി ഒരു നോക്ക് കാണാന്‍ സ്ട്രെച്ചറിലെത്തിയ അമ്മയ്ക്കും സങ്കടം പിടിച്ചുവയ്ക്കാനായില്ല.സങ്കടം സഹിക്കാനാകാതെ ഷൈന്‍ വിങ്ങിപ്പൊട്ടുന്നതും കാണാം.

സി പി ചാക്കോയെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി നാട്ടുകാരും പൊതുദര്‍ശനത്തിനെത്തി. മുണ്ടൂര്‍ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം പത്തരയോടെയാണ് മൃതദേഹം പള്ളിയില്‍ എത്തിച്ചത്. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ കമല്‍, ഒമര്‍ലുലു, സരയു എന്നിവര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

ചാക്കോയുടെ മരണവിവരം ഷൈനിന്റെ അമ്മയെ അറിയിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാ?ഗത്തില്‍ ചികിത്സയില്‍ എന്ന് മാത്രമാണ് പറഞ്ഞിരുന്നതാണ്. ഇന്ന് രാവിലെയാണ് മരണവിവരം അറിയിച്ചത്. അപകടത്തില്‍ ഷൈനിന്റെ തോളെല്ലിനും മാതാവിന്റെ നട്ടെല്ലിനും പരിക്കേറ്റിരുന്നു.  പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും....

shine tom chackos fathers funeral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES