നമ്മള്‍ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും; അവസാനം അവര്‍ നമ്മളെ ഇട്ടിട്ട് പോകും; ഉമ്മ പറഞ്ഞത് കേള്‍ക്കാതെ കുടുംബത്തെ വിട്ട് വന്നതാണ്; കിട്ടിയത് എട്ടിന്റെ പണി;  പ്രണയം തകര്‍ന്നെന്ന ഷൈനിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ലൈവിലെത്തി  തനൂജ പങ്ക് വച്ചത്

Malayalilife
topbanner
 നമ്മള്‍ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും; അവസാനം അവര്‍ നമ്മളെ ഇട്ടിട്ട് പോകും; ഉമ്മ പറഞ്ഞത് കേള്‍ക്കാതെ കുടുംബത്തെ വിട്ട് വന്നതാണ്; കിട്ടിയത് എട്ടിന്റെ പണി;  പ്രണയം തകര്‍ന്നെന്ന ഷൈനിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ലൈവിലെത്തി  തനൂജ പങ്ക് വച്ചത്

ടന്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രണയിനി എന്ന നിലയില്‍ ഭൂരിഭാ?ഗം പേര്‍ക്കും സുപരിചിതയായ ആളാണ് മോഡലായ തനൂജ. വിവിധ സിനിമാ പ്രമോഷന്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ തനൂജയുടെയും ഷൈനിന്റെയും വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാല്‍ അടുത്തിടെ തങ്ങള്‍ വേര്‍പിരിഞ്ഞെന്ന് ഷൈന്‍ പറയുകയും ചെയ്തു

ജീവിതത്തില്‍ വീണ്ടും സിംഗിളായെന്നും  ഒരു റിലേഷനിലാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്നുമാണ് താരം പറഞ്ഞത്.
എന്താണ് കാരണമെന്നൊന്നും താരം പറഞ്ഞിരുന്നില്ല.  എന്നാല്‍ ഇപ്പോള്‍ തനൂജ ലൈവിലെത്തി ഇതിന് അവസരത്തതില്‍ തനൂജ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ലൈവില്‍ ആയിരുന്നു തനൂജയുടെ പ്രതികരണം 


തനൂജയുടെ വാക്കുകള്‍ ഇങ്ങനെ

ആള് ആളുടേതായ വൈബില്‍ പോകുന്നുണ്ട്. ഹാപ്പി ആയിട്ട് പോകുന്നുണ്ട്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി പോകുന്നുണ്ട്. നമ്മള്‍ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും. അവസാനം അവര്‍ നമ്മളെ ഇട്ടിട്ട് പോകും. രണ്ട് വര്‍ഷം കൂടെ കൂട്ടിയതാണ്. എനിക്ക് തന്നെ പണിയായി. നമുക്ക് ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്. എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അതങ്ങനെ തന്നെ വയ്ക്കണം. നമുക്ക് സങ്കടം വരുമ്പോള്‍ അവരോട് അത് പറയും. പിന്നീട് അവര്‍ തെറ്റപ്പോകുമ്പോള്‍ പബ്ലിക്കാക്കും. നാറ്റിച്ചു കളയും. ആരെയും വിശ്വസിക്കരുത്. അത് ആരോ ആയിക്കോട്ടെ. കുറേ വാ?ഗ്ദാനങ്ങള്‍ കിട്ടും. നമ്മളത് വിശ്വസിക്കും. നമ്പരുത്. എത്ര ക്ലോസായാലും ആരെയും നമ്പരുത്. കാരണം പിന്നീട് അത് നമുക്ക് തന്നെ പണിയായിട്ട് വരും. നല്ല എട്ടിന്റെ പണി. പിന്നെ നമ്മള്‍ നന്ദികേട് കാണിക്കാന്‍ പാടില്ല. കര്‍മ എന്നൊരു സം?ഗതി ഉണ്ടെങ്കില്‍ തിരിച്ച് കിട്ടിക്കോളും. നമ്മളായി ഒന്നും ചെയ്യണ്ട. പറ്റിപ്പോയി. 

ഇത്രയും ഞാന്‍ ആരെയും സ്‌നേഹിച്ചിട്ടില്ല. രണ്ട് വര്‍ഷം. എന്നിട്ടും എന്നെ..ഇപ്പോള്‍ ഞാന്‍ ആണ് കുറ്റക്കാരി. അവര് ചെയ്യുന്നതെല്ലാം ശരിയും. നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റും. എന്നെ ഒന്നും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷേ.. ഇപ്പോള്‍ ഞാന്‍ ഒക്കെ ആയിട്ടില്ല. കാരണം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് വിചാരിച്ചതാണ്. പക്ഷേ ഉണ്ടായില്ല. ഞാന്‍ എന്റെ കുടുംബത്തെ വിട്ട് വന്നതാണ്. ഫോട്ടോ ഫ്രെയിമൊക്കെ ഞാന്‍ എറിഞ്ഞ് പൊട്ടിച്ചു. ഉമ്മ എന്നോട് പറഞ്ഞതാണ് അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. കേട്ടില്ല. അതുപോലെ തന്നെ സംഭവിച്ചു. നല്ല എട്ടിന്റെ പണി. നമുക്ക് നല്ല സങ്കടം വരുമ്പോള്‍ ഒരിക്കലും നമ്മുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യരുത്. അവരെ നമ്മള്‍ കെട്ടിപിടിച്ച് കരയാന്‍ പാടില്ല. കാരണം പാമ്പുകളാണ് അത്. പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അത്രേ ഉള്ളൂ. അതിപ്പോള്‍ ആരായാലും ശരി. അവര്‍ക്ക് വേണ്ടി കരഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല. എന്റെ അനുഭവം ആണ്. ഇനി ആരും വേണ്ട. നമ്മള്‍ മാത്രം മതി. അയാളെന്നെ ചതിച്ചിട്ടില്ല. ഞാനും. മുന്നോട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ മാറി കൊടുക്കണം. 

അതേസമയം ലൈവ് വീഡിയോ വൈറല്‍ ആയതോടെ താന്‍ ഷൈനിനെ കുറിച്ചല്ല സംസാരിച്ചത് എന്നും അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്നും താനൂജ അഭ്യര്‍ത്ഥിച്ചു കൊണ്ട് പോസ്റ്റ് പങ്കിട്ടു.

ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രമായ 'താനാര'തീയേറ്ററിലെത്താന്‍ പോകുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ വീണ്ടും സിംഗിളായെന്നും ഒരു റിലേഷനിലാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്നും താരം പറഞ്ഞുിരുന്നു.

ഈ വര്‍ഷം ആദ്യം തനൂജയുമായുള്ള ഷൈനിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. 

മോഡലാണ് തനൂജ. സിയാല്‍ എന്നൊരു കുഞ്ഞ് ആദ്യ വിവാഹത്തില്‍ ഷൈനിനുണ്ട്. താരത്തിന്റെ ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് ആ കുഞ്ഞിപ്പോള്‍. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേരെന്നും എട്ട് വയസായിയെന്നും കുഞ്ഞും അമ്മയും ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്നും ഷൈന്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

shine tom chacko revealed relationship brea up

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES