എല്ലാവര്‍ക്കും ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല; ഭര്‍ത്താവിന് ഇത് ബിസിനസാണ്; സിനിമ ചെയ്യുന്നത് കൊണ്ട് എത്ര പേര്‍ക്ക് ഗുണമുണ്ടാകുന്നു എന്ന് ചിന്തിക്കുന്നില്ല; പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഷീലു എബ്രഹാമിന്റെ മറുപടി ഇങ്ങനെ

Malayalilife
എല്ലാവര്‍ക്കും ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല; ഭര്‍ത്താവിന് ഇത് ബിസിനസാണ്; സിനിമ ചെയ്യുന്നത് കൊണ്ട് എത്ര പേര്‍ക്ക് ഗുണമുണ്ടാകുന്നു എന്ന് ചിന്തിക്കുന്നില്ല; പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഷീലു എബ്രഹാമിന്റെ മറുപടി ഇങ്ങനെ

ലയാളി പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് ഷീലു എബ്രഹാം
ബാഡ് ബോയ്‌സ് ആണ് ഷീലുവിന്റെ പുതിയ ചിത്രം. ഈ സിനിമയ്ക്ക് നെ?ഗറ്റീവ് റിവ്യു വന്നതിന്റെ പേരില്‍ റിവ്യൂവറെ ഷീലുവിന്റെ ഭര്‍ത്താവ് നിര്‍മാതാവ് എബ്രഹാം മാത്യു ഭീഷണിപ്പെടുത്തിയെന്ന ആരോപണം കഴിഞ്ഞ ദിവസം വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കും തന്റെ സിനിമകള്‍ക്കും നേരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഷീലു എബ്രഹാം.

ഒന്നിലേറെ പരിഹാസങ്ങള്‍ തനിക്ക് വന്നിട്ടുണ്ടെന്ന് ഷീലു എബ്രഹാം പറയുന്നു. കൈരളി ടിവിയോടാണ് പ്രതികരണം. എനിക്ക് ഫേക്കാകാന്‍ അറിയില്ല. അതുകൊണ്ടായിരിക്കും എന്നെ മറ്റ് സിനിമകളില്‍ കാണാത്തത്. ഭര്‍ത്താവ് നിര്‍മിക്കുന്ന സിനിമകളില്‍ അഭിനയിക്കുന്ന നടി എന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ ഈ ട്രോളുകള്‍ വരുന്നുണ്ടെന്ന് ഷീലു പറയുന്നു.

നല്ലതായി തോന്നിയ, ബിസിനസ് നടക്കുന്ന സിനിമകളാണ് ചെയ്തത്. മുടക്കുന്ന പൈസ തിരിച്ച് കിട്ടണം. എന്റെ പാഷനാണിത്. പക്ഷെ എന്റെ ഭര്‍ത്താവിന് ബിസിനസാണ്. സിനിമ ഞങ്ങളുടെ ഉപജീവന മാര്‍?ഗം അല്ല. ഞങ്ങള്‍ ഇതിലൂടെ ജീവിക്കുന്നവരല്ല. ഒരുപാട് ആളുകള്‍ക്ക് സിനിമ ഉപജീവന മാര്‍?ഗമാണ്. ഞങ്ങളുടെ പ്രധാന ബിസിനസ് അല്ല. സിനിമ ഇല്ലെങ്കിലും നമ്മള്‍ ജീവിക്കും. നടത്തിയേ പറ്റൂ. ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്.

ഒരുപാട് പേര്‍ക്ക് ഞങ്ങള്‍ കാരണം ഉപകാരമുണ്ടായിട്ടുണ്ട്. ആള്‍ക്കാരെ ഉപദ്രവിക്കാന്‍ വന്ന ആളല്ലെന്നും ഷീലു എബ്രഹാം പറയുന്നു. റിവ്യൂവേര്‍സ് തന്നെ വിമര്‍ശിക്കുന്നതിനെക്കുറിച്ചും ഷീലു എബ്രഹാം സംസാരിച്ചു. ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്ന നടി, കരഞ്ഞാലും ചിരിച്ചാലും ഒരേ ഭാവം, പ്രതിമ പോലെ നില്‍ക്കുന്ന നടി എന്നൊക്കെ കണ്ടിട്ടുണ്ട്. അതൊക്കെ അവരുടെ കുശുമ്പില്‍ നിന്ന് വരുന്നതാണ്. എല്ലാവര്‍ക്കും ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല.

ഈ സിനിമയില്‍ ഞാന്‍ മാത്രമല്ലല്ലോ അഭിനയിക്കുന്നത്. മലയാളത്തിലെ മുന്‍നിര നടന്മാരുണ്ട്. അവരെയാെന്നും കാണാതെയാണ് എന്നോടീ പറയുന്നത്. ഇപ്പോള്‍ എനിക്ക് മനസിലായി. ഇവര്‍ക്കിതേ പറ്റൂ. ഒന്നിലും നല്ല വശം കാണില്ല. നമ്മള്‍ ഇവരുടെ വീട്ടില്‍ നിന്നും എടുത്ത് കൊണ്ട് വന്ന് ചെലവഴിക്കുന്നത് പോലെയാണ്. അല്ലെങ്കില്‍ സമൂഹത്തില്‍ നിന്ന് ഊറ്റിയെടുത്ത് സിനിമ ചെയ്യുന്നത് പോലെയും കാണുന്നു.

സിനിമ ചെയ്യുന്നത് കൊണ്ട് എത്ര പേര്‍ക്ക് ?ഗുണമുണ്ടാകുന്നു എന്നിവര്‍ ചിന്തിക്കുന്നില്ല. ജോലി എന്നത് ഉപജീവന മാര്‍?ഗമാണ്. അതൊന്നും കാണാതെ സമൂഹത്തില്‍ നിന്നെടുത്ത് നമ്മള്‍ തിന്നുന്നത് പോലെയാണ് ആളുകളുടെ സംസാരമെന്നും ഷീലു എബ്രഹാം തുറന്നടിച്ചു. 

ഒപ്പം അഭിനയിക്കുന്നവരുടെ സുഖ സൗകര്യങ്ങളും കംഫര്‍ട്ടും ഭയങ്കരമായി ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. നമ്മള്‍ വിളിച്ച് വരുത്തുന്ന അവര്‍ക്ക് എന്തെങ്കിലും സൗകര്യക്കുറവുണ്ടോ എന്ന് നോക്കും. അബാം എന്നത് തരക്കേടില്ലാത്ത കമ്പനിയായി ഇന്ന് വളര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ അത് നമ്മള്‍ അവര്‍ക്ക് കൊടുക്കുന്ന പരി?ഗണന കൊണ്ടാണ്. ആര്‍ക്കും പരാതിയുള്ളതായി അറിയില്ല. ഇങ്ങനെയുള്ള ഒരു കമ്പനിയെയാണ് ആള്‍ക്കാര്‍ ചീത്ത പറയുകയും നശിപ്പിക്കുകയും ചെയ്യുന്നത്. ഈ സിനിമയില്‍ 200 ആര്‍ട്ടിസ്റ്റുകള്‍ വര്‍ക്ക് ചെയ്തു. ടെക്‌നീഷ്യന്‍സ് 150 മുകളിലുണ്ട്. ഒരു കുപ്പി വെള്ളം പോലും നമ്മുടെ ചെലവിലല്ലേ പോകുന്നത്. ഇതിനെയൊക്കെ ഇത്ര ലാഘവത്തോടെ എങ്ങനെ കാണാന്‍ പറ്റുന്നെന്നും ഷീലു എബ്രഹാം ചോദിക്കുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kairali TV (@kairalitv.in)

sheelu abraham reacts reviewers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES