Latest News

ജന്മദിനത്തിന് മുന്നോടിയായി ഭര്‍ത്താവിന്റെ വക ഷീലുവിന് മിനികൂപ്പര്‍ സമ്മാനം; നിര്‍മ്മാതാവ് കൂടിയായ എബ്രഹാം മാത്യു നടിക്ക് നല്കിയത് 46 ലക്ഷം വില വരുന്ന മിനികൂപ്പര്‍ കണ്‍ട്രിമാന്‍

Malayalilife
 ജന്മദിനത്തിന് മുന്നോടിയായി ഭര്‍ത്താവിന്റെ വക ഷീലുവിന് മിനികൂപ്പര്‍ സമ്മാനം; നിര്‍മ്മാതാവ് കൂടിയായ എബ്രഹാം മാത്യു നടിക്ക് നല്കിയത് 46 ലക്ഷം വില വരുന്ന മിനികൂപ്പര്‍ കണ്‍ട്രിമാന്‍

ഴ്‌സിങ് മേഖലയില്‍ നിന്നാണ് സിനിമയിലേക്കെത്തിയ നടിയാണ് ഷീലു എബ്രഹാം. ഒരു നര്‍ത്തകികൂടിയായ ഷീലു ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോളിതാ ജന്മദിനത്തിന് മുന്നോടിയായി ഷീലുവിന് ഒരു മിനികൂപ്പര്‍ സമ്മാനിച്ചിരിക്കുകയാണ് ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യു.

ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പര്‍ കണ്‍ട്രിമാനാണ് ഷീലുവിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 42 ലക്ഷം മുതല്‍ 46 ലക്ഷം വരെയാണ് ഇതിന് വില വരുന്നത്. തന്റെ പുതിയ മിനി കൂപ്പര്‍ കണ്‍ട്രിമാന്റെ ചിത്രങ്ങളും ഷീലു ഷെയര്‍ ചെയ്തിട്ടുണ്ട്.

വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഷീ ടാക്‌സി എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനല്‍, പുതിയ നിയമം, ആടുജീവിതം, പുത്തന്‍പണം, പട്ടാഭിരാമന്‍, ശുഭരാത്രി, അല്‍ മല്ലു, സ്റ്റാര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷീലു അഭിനയിച്ചിട്ടുണ്ട്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിര്‍മാതാവ് ഭര്‍ത്താവായ എബ്രഹാം മാത്യു ആണ്.

 

sheelu abraham BIRTHDAY GIFF mini cooper

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക