മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്.
സിനിമയില്‍ സജീവമല്ലെങ്കിലും നടി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഷീലാമ്മയുടെ ജീവിത കഥയാണ്. ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളി കുറിച്ചാണ് നടി പറയുന്നത്. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇന്നു കാണുന്ന ജീവിതമെന്നാണ് താരം പറഞ്ഞത്. ഷീലാമ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ഷീലയുടെ വാക്കുകള്‍ ഇങ്ങനെ...' 10 വയസുവരെ നല്ല ജീവിതമായിരുന്നു.എന്നാല്‍ പെട്ടെന്ന് അച്ഛന് പക്ഷാഘാതം വന്നു. ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയി. ഇതോടെ അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടു. റെയില്‍വെയില്‍ ആയിരുന്നു അദ്ദേഹം'; അച്ഛനേയും കുടുംബത്തേയും കുറിച്ചുളള ഓര്‍മ പങ്കുവെച്ച കൊണ്ട് ഷീല പറഞ്ഞു.ഇതോടെ ജീവിതം കഷ്ടമായി തുടങ്ങി. അച്ഛന് സുഖമില്ലാതായതോടെ ഞങ്ങള്‍ കേരളത്തില്‍ എത്തി. ചികിത്സയ്ക്ക് വേണ്ടിയിട്ടായിരുന്നു ഇങ്ങോട്ട് കൊണ്ട് വന്നത്. പട്ടിണിയ്ക്ക് സമാനമായിരുന്നു അവസ്ഥ. ജീവിക്കുന്നത് ഒരു വലിയ വീട്ടില്‍ ആണെങ്കിലും കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ഗോതമ്പ് വേവിച്ചതായിരുന്നു അന്നത്തെ സ്ഥിരം ഭക്ഷണം' ; ദരിദ്രം നിറഞ്ഞ പഴയ കാലത്തെ കുറിച്ച് പറഞ്ഞു
അച്ഛന് മാത്രമായിരുന്നു ജോലിയുണ്ടായിരുന്നത്. അമ്മയ്ക്ക് ജോലിയോ വരുമാനമോ ഇല്ലായിരുന്നു. അതും കൂടാതെ അമ്മയെ അച്ഛന്‍ മരിക്കുന്നത് വരെ ഗര്‍ഭിണിയായിട്ടേ ഞാന്‍കണ്ടിട്ടുള്ളൂ. നിത്യഗര്‍ഭിണിയായിരുന്നു. എന്റെ അമ്മയെ കുറിച്ച് ഓര്‍മിച്ചാല്‍ എപ്പോഴും ഗര്‍ഭിണിയായി നടക്കുന്ന ഒരു രൂപമാണ് ഓര്‍മ വരുക'; പഴയ കാര്യങ്ങള്‍; ഓര്‍മിച്ച് എടുത്തു.അച്ഛന് സിനിമ ഇഷ്ടമായിരുന്നില്ല. ചെറുപ്പത്തില്‍ ഒരു സിനിമ കാണാനാണ് അദ്ദേഹം കൊണ്ടു പോയത്. വന്നിട്ട് തന്നേയും അമ്മയേയും തല്ലി. അച്ഛന്‍ മരിച്ചതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത്. എസ്എസ് രാജേന്ദ്രന്‍ സാറിന്റെ വീട്ടിലായിരുന്നു അന്ന് താമസിച്ചിരുന്നത്. അങ്ങനെ 13 ാംമത്തെ വയസ്സില്‍ 'പാസം' എന്നൊരു സിനിമയും ചെയ്തു. നാടകത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ചെന്നൈയില്‍ പോയത്.
അന്ന് ആ നടകം കാണാന്‍ വേണ്ടി എംജിആറും ആ സിനിമയുടെ സംവിധായകനും എത്തിയിരുന്നു. അവര്‍ക്ക് കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു'. സിനിമയില്‍ എത്തിയതിനെ കുറിച്ച് താരം പറഞ്ഞു'പാസം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഭാഗ്യജാതകം എന്ന മലയാളം ചിത്രത്തിലേയ്ക്ക് ചാന്‍സ് ലഭിക്കുന്നത്.
തമിഴ് സിനിമയല്‍ അഭിനയിക്കാന്‍ എത്തിയ ആദ്യ ദിവസം തന്നെയാണ് ഭാഗ്യജാതകത്തിലും അവസരം ലഭിച്ചത്. ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അന്ന് ഷൂട്ടിംഗ്. അന്ന് ആരോ പറഞ്ഞാണ് സത്യന്‍ സാറും ഭാസ്‌കരന്‍ മാസ്റ്ററും എന്നെ കാണാന്‍ വേണ്ടി സെറ്റില്‍ എത്തി. അന്ന് അമ്മയോടാണ് കാര്യങ്ങളെല്ലാം സംസാരിച്ചത്. അങ്ങനെയാണ് ആ സിനിമ കിട്ടിയത്. പിന്നീട് ദൈവത്തിന്റെ കൃപ കൊണ്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും' സിനിമയിലെ ചുവട് വയ്പ്പിനെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ഷീലാമ്മ പറഞ്ഞു.10 സഹോദരങ്ങളാണ് ഷീലയ്ക്കുണ്ടായിരുന്നത്. എല്ലാവരേയും പഠിപ്പച്ചതും വളര്‍ത്തിയതും നടിയായിരുന്നു.