Latest News

വീട്ടുകാര്‍ എതിര്‍ത്ത ആദ്യ വിവാഹം 19 വയസില്‍; ഇരുപതുകള്‍ വിവാഹ ജീവിതത്തില്‍ പോയി; മുപ്പതുകളില്‍ മറ്റൊരു വിവാഹം ചെയ്തു; അതും തെറ്റായ തീരുമാനമായിരുന്നു;ഒരു വിവാഹ ബന്ധം 12 വര്‍ഷവും അടുത്ത വിവാഹം 18 വര്‍ഷവും നീണ്ട് നിന്നു;രണ്ട് മക്കളെ ദൈവം തന്നു: ശാന്തികൃഷ്ണ പങ്ക് വച്ചത് 

Malayalilife
 വീട്ടുകാര്‍ എതിര്‍ത്ത ആദ്യ വിവാഹം 19 വയസില്‍; ഇരുപതുകള്‍ വിവാഹ ജീവിതത്തില്‍ പോയി; മുപ്പതുകളില്‍ മറ്റൊരു വിവാഹം ചെയ്തു; അതും തെറ്റായ തീരുമാനമായിരുന്നു;ഒരു വിവാഹ ബന്ധം 12 വര്‍ഷവും അടുത്ത വിവാഹം 18 വര്‍ഷവും നീണ്ട് നിന്നു;രണ്ട് മക്കളെ ദൈവം തന്നു: ശാന്തികൃഷ്ണ പങ്ക് വച്ചത് 

എണ്‍പതുകളില്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന നടി ശാന്തി കൃഷ്ണ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ്. ശാന്തി കൃഷ്ണ ആദ്യം വിവാഹം ചെയ്തത് നടന്‍ ശ്രീനാഥിനെ ആയിരുന്നു. 1984 ല്‍ വിവാഹിതരായ ശാന്തി കൃഷ്ണയും ശ്രീനാഥും 1995 ല്‍ ആണ് വിവാഹമോചിതരായത്. ജീവിതത്തില്‍ നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടേണ്ടി വന്ന ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹവും ഒരു പരാജയം ആയിരുന്നു എന്ന് താരം ഇപ്പോള്‍ തുറന്നു പറയുകയാണ്.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. രണ്ടു വിവാഹം കഴിച്ചിരുന്നു താരം. ഇപ്പോഴിതാ രണ്ടു വിവാഹബന്ധങ്ങള്‍ എങ്ങനെയാണ് ജീവിതത്തില്‍ നിന്ന് ഇല്ലാതായതെന്ന് പറയുകയാണ് താരം. ആദ്യ വിവാഹം വേര്‍പിരിയലില്‍ അവസാനിച്ചതോടെ രണ്ടാമത്തേ് നിലനില്‍ക്കാന്‍ വേണ്ടി തന്നാലാവും വിധം ശ്രമിച്ചെന്ന് പറയുകയാണ് ശാന്തികൃഷ്ണ. 

''എന്റെ സഹോദരന്‍ ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോള്‍ എന്റെ മക്കളോട് പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ നിങ്ങളുടെ അമ്മയില്‍ നിന്ന് പഠിക്കണം. അവളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചെന്ന് നിങ്ങള്‍ക്കറിയില്ല. അവള്‍ അവളുടെ ചിരി കളഞ്ഞില്ല. നിങ്ങള്‍ അവളില്‍ നിന്ന് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ സ്പര്‍ശിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ നമ്മള്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വരും. വ്യക്തിത്വം വിട്ട് കൊടുക്കരുത്. 

ഒരു വിവാഹബന്ധത്തില്‍ പങ്കാളികള്‍ക്ക് രണ്ടുപേര്‍ക്കും തുല്യത വേണം. അല്ലാതെ ഒരാള്‍ ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ഇരിക്കരുത്. എന്നാല്‍ ഞാന്‍ അന്ന് അങ്ങനെ ചിന്തിച്ചിരുന്നില്ല. ഇന്ന് ബോള്‍ഡായ ആളുകള്‍ പലരും ഒരു വിവാഹബന്ധത്തില്‍ പ്രശ്‌നം വരുമ്പോള്‍ 'ഞാന്‍ പറയുന്നത് കേള്‍ക്കൂ' എന്ന് പറയുന്നു എന്നറിയുമ്പോള്‍   ഞാന്‍ എന്തുകൊണ്ട് അന്നങ്ങനെ സംസാരിച്ചില്ലെന്ന് വിഷമം തോന്നും. ആദ്യ വിവാഹബന്ധം തകര്‍ന്നതിനാല്‍ രണ്ടാം വിവാഹം തകരരുതെന്നായിരുന്ന എന്റെ മനസില്‍. ആദ്യ വിവാഹം 19-ാം വയസിലായിരുന്നു. തെറ്റായ തീരുമാനമായിരുന്നു. മനസിലെ സങ്കല്‍പ്പങ്ങളില്‍ നിന്നുള്ള വിവാഹം. അന്നത് വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ഞാന്‍ കേട്ടില്ല. അനുഭവിച്ച് പഠിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍.

ഇരുപതുകള്‍ വിവാഹ ജീവിതത്തില്‍ പോയി. മുപ്പതുകളില്‍ മറ്റൊരു വിവാഹം ചെയ്തു. അതും തെറ്റായ തീരുമാനമായിരുന്നു. പക്ഷെ രണ്ട് മക്കളെ ദൈവം തന്നു. ഒരു വിവാഹ ബന്ധം 12 വര്‍ഷവും അടുത്ത വിവാഹം 18 വര്‍ഷവും നീണ്ട് നിന്നു. ഇരുപതുകളും നാല്‍പതുകളും അങ്ങനെ പോയെന്ന് പറയാം. പക്ഷെ അങ്ങനെയാണ് ജീവിതം. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് ഒരുപാട് കാര്യം പഠിക്കും.

രണ്ടാം വിവാഹ ജീവിതത്തില്‍ ഞാന്‍ വീട്ടമ്മയായിരുന്നു. വരുമാനം ഇല്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വളരെ മോശമായാണ് ഞാന്‍ മനസിലാക്കിയത്. എന്റെ ഐഡന്റിറ്റി മുഴുവന്‍ അക്കാലത്ത് പോയി. തുടക്കത്തില്‍ വിവാഹ ജീവിതം നന്നായി പോയി. പിന്നീട് ഒരുവ്യക്തിയെന്ന നിലയില്‍ എനിക്കെന്നെ നഷ്ടപ്പെട്ടു. ജീവിതത്തിലെ വളരെ മോശം സമയമായിരുന്നു അത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് ഇതാണല്ലോ സ്വാതന്ത്ര്യം എന്ന് തിരിച്ചറിഞ്ഞത്. തെരഞ്ഞെടുക്കുന്ന പങ്കാളി നമ്മളെ ബഹുമാനിക്കണം. ഇത് മകളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്....'' ഒരു വിതുമ്പലോടെയാണ് ശാന്തികൃഷ്ണ തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് പറഞ്ഞത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. 

വിവാഹ ശേഷം ഇടവേള വന്നെങ്കിലും പിന്നീട് തിരിച്ചെത്തി ശാന്തി കൃഷ്ണ വെള്ളിത്തിരയില്‍ വീണ്ടും സജീവമായിരുന്നു. രണ്ട് വിവാഹങ്ങള്‍ നടന്ന സമയത്തും ശാന്തി കൃഷ്ണ ഇടവേളയെടുത്തിരുന്നു. രണ്ടാമത്തെ തിരിച്ച് വരവില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത താരത്തിന് ചകോരം എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും നേടാന്‍ കഴിഞ്ഞു. ഫിലിംഫെയര്‍ പുരസ്‌കാരമുള്‍പ്പെടെ ഈ സിനിമയിലൂടെ ശാന്തികൃഷ്ണ നേടി.

നടന്‍ ശ്രീനാഥായിരുന്നു ആദ്യ ഭര്‍ത്താവ്. 1984 ല്‍ വിവാഹം ചെയ്ത ഇരുവരും 1995 ല്‍ പിരിഞ്ഞു. രണ്ടാമത് വിവാഹം ചെയ്തത് സദാശിവ ബജോറിനെയായിരുന്നു. 1998 വിവാഹിതയായെങ്കിലും 2016 ല്‍ ഈ ബന്ധവും പിരിഞ്ഞു. 

shantikrishna about her married life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES