Latest News

ഷെയിന്‍ നിഗത്തിന്റെ പുതിയ ചിത്രം വലിയ പെരുന്നാളിലെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടു; ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 ന് ചിത്രം തിയറ്ററുകളില്‍ എത്തും

Malayalilife
ഷെയിന്‍ നിഗത്തിന്റെ പുതിയ ചിത്രം വലിയ പെരുന്നാളിലെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടു;  ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 ന് ചിത്രം തിയറ്ററുകളില്‍ എത്തും


ഷെയ്ന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് ഡിമല്‍ ഡെന്നീസ്. ഷെയ്നൊപ്പം സൗബിനും ജോജു ജോര്‍ജ്ജും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹിമിക ബോസ് നായികയാവുന്ന ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ സോഷ്യല്‍ മീഡിയയിയില്‍ പുറത്തിറങ്ങിയിരുന്നു.

ഇപ്പോള്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. സൂരജ് സന്തോഷും ഇമാം മജ്ബൂറും ചേര്‍ന്ന് പാടിയ ഗാനത്തിന് സംഗീതമൊരുക്കിയത് റെക്സ് വിജയനാണ്.കെ.വി അബൂബക്കര്‍ മാസ്റ്ററാണ് രചന. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററില്‍ എത്തുക.

 

Read more topics: # shane nigam,# valiya perunnal
shane nigam valiya perunnal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES