Latest News

ഷെയ്നിന്റെ മാനസികാവസ്ഥയെന്തായിരുന്നുവെന്ന് കൃത്യമായി അറിയില്ല, പക്ഷേ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ഷൈന്‍ ടോം ചാക്കോ;

Malayalilife
ഷെയ്നിന്റെ മാനസികാവസ്ഥയെന്തായിരുന്നുവെന്ന് കൃത്യമായി അറിയില്ല, പക്ഷേ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ഷൈന്‍ ടോം ചാക്കോ;

യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെയുളള വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഷെയ്നിന്റെ മാനസികാവസ്ഥയെന്തായിരുന്നുവെന്ന് കൃത്യമായി അറിയില്ല. പക്ഷേ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും ഷൈന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. എന്നാല്‍ പുതിയ താരങ്ങള്‍ ലഹരിക്ക് അടമികളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഷെയ്നിന്റെ മാനസികാവസ്ഥയെന്തായിരുന്നുവെന്ന് കൃത്യമായി അറിയില്ല. പക്ഷേ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല. ഒരു ഷൂട്ട് തീരാന്‍ നില്‍ക്കുമ്പോള്‍ അത് തീര്‍ക്കാതെ പോവുക, അതിനിടയില്‍ മുടി വെട്ടുക എന്നൊക്കെ പറയുമ്പോള്‍ ആ ഷൂട്ട് മുടങ്ങിപ്പോകും. സിനിമയില്‍ പണം നിക്ഷേപിച്ചയാളുടെ അധ്വാനവും മറ്റും കണക്കിലെടുത്തപ്പോഴാണ് അത്തരമൊരു വിഷയത്തിലേക്കെത്തിയത്. എങ്ങനെയൊക്കെ പറഞ്ഞാലും ന്യായീകരിക്കാനാകില്ല. നടപടികളെടുക്കാനാണല്ലോ സംഘടന. പക്ഷേ അന്ന് പത്രസമ്മേളനത്തില്‍ വന്നിട്ട് വേറെ ഒരുപാട് അനാവശ്യ കാര്യങ്ങള്‍ സംസാരിച്ചതെന്തിനാണ്? അവന്‍ ഷൂട്ട് നിര്‍ത്തിപ്പോയതിന്റെ പേരില്‍ എന്ത് നടപടിയും സ്വീകരിക്കാം. പക്ഷേ അവന്‍ അത് ഉപയോഗിക്കുന്നു ഇത് ഉപയോഗിക്കുന്നു എന്നെല്ലാം പറയുന്നതെന്തിനാണ്? അതല്ലല്ലോ അവിടുത്തെ വിഷയം. എന്നും ഷൈന്‍ പറഞ്ഞു.ആദ്യം മുടി വെട്ടിയല്ലോ. വാക്കുതര്‍ക്കവും ഭീഷണിയുമുണ്ടായല്ലോ. പിന്നെ അതെല്ലാം ഒത്തു തീര്‍പ്പാക്കി. അതിനു ശേഷവും ഷെയ്ന്‍ വൈകി വരാനും സഹകരിക്കാതിരിക്കാനും തുടങ്ങിയെന്നാണ് പരാതി. അവനോടൊപ്പം നാലഞ്ചു പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിന് തടസ്സമുണ്ടാക്കുന്ന പയ്യനല്ല. അത്ര സഹിക്കാതെ ചെയ്തതായിരിക്കാം. എന്നാലും അത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഷൈന്‍ വ്യക്തമാക്കീ.

Read more topics: # shane nigam ,# shine tom chakko
shane nigam shine tom chakko

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES