വെയില്‍ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നിസ്സഹകരിച്ച ഷെയിം നിഗമിനെതിരെ കടുത്ത നിലപാടുമായി പ്രൊഡ്യൂസേഴ്്‌സ് അസോസിയേഷന്‍ രംഗത്ത്. സിനിമാരംഗത്ത് ഒരു അഹങ്കാരവും വച്ചുപൊറുപ്പിക്കില്ലെന്ന് അടിവരയിട്ടാണ് ഷെയ്‌നെ ഇനി തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഷെയിന്‍ നിഗമിന് നിര്‍മ്മാതാക്കളുടെ സംഘടനകളുടെ വിലക്ക് വന്നിരിക്കയാണ്. അതേസമയം നടന്റെ ഭാവി തന്നെ അനിശ്ചിതത്വത്തില്‍ ആക്കിയ തീരുമാനം സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കയാണ്.
വെയില്‍ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സഹകരിക്കത്തതിനും മറ്റു പരാതികളെത്തുടര്‍ന്നുമാണ് ഷെയിന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടെ ഉണ്ടായ നഷ്ടം നികത്താതെ ഷെയ്നിനെ ഇനി അഭിനയിപ്പിക്കില്ല എന്നാണ് സംഘടനയുടെ തീരുമാനം. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രണ്ടു സിനിമകള്‍ക്കുമായി ചെലവായത് ഏഴ് കോടി രൂപയാണ്. വിലക്കിന്റെ കാര്യം താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഇത് ആദ്യത്തെ അനുഭവമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഷെയ്ന്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്നും ഷെയിന്റെ സിനിമാ സെറ്റുകളില്‍ ലഹരിയുടെ ഉപയോഗം കര്‍ശനമായി തടയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതിനായി കാരവാനുകളിലടക്കം പരിശോധന നടത്തണമെന്നാണ് അഭിപ്രായം. സ്വബോധത്തോടെയാണ് ഷെയിന്‍ സിനിമാ ഷൂട്ടിംഗില്‍ പെരുമാറിയതെന്ന് കരുതുന്നില്ലെന്നും അസോസിയേഷന്‍ പറഞ്ഞു. സിനിമയില്‍ പുതിയ തലമുറയിലെ ചില ചെറുപ്പക്കാര്‍ ന്യൂജെന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ചില താരങ്ങള്‍ കാരവനില്‍ നിന്ന് ഇറങ്ങാറില്ലെന്നും ആരോപണമുണ്ട്.അതൊടൊപ്പം തന്നെ പല ചെറുപ്പക്കാരായ നടന്മാരും വളരെ അഹങ്കാരത്തോടെ പെരുമാറുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു
ഷെയ്ന്‍ നിഗത്തിനെതിരെ സംവിധായകരുടേയും സിനിമാ പ്രൊഫഷണലുകളുടേയും സംഘടനയായ ഫെഫ്കയും കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഷെയ്ന്റെ നിസ്സഹകരണം മൂലം മുടങ്ങിപ്പോയ 'വെയ്ല്‍' പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് നടന്റെ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചു.
ശരത് സംവിധാനം ചെയ്യുന്ന വെയില്‍, ഉല്ലാസം എന്നീ സിനിമകളാണ് ഷെയിന്‍ പൂര്‍ത്തിയാകാത്തത്. വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് (ഗുഡ് വില്‍ എന്റര്‍ടെയിന്മെന്റ്), ഉല്ലാസത്തിന്റെ നിര്‍മ്മാതാവ് (ക്രിസ്റ്റി കൈതമറ്റം) എന്നിവര്‍ പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചിരുന്നു. കുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് സുബൈറുമായി ഷെയിന്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നതും പ്രശ്‌നം വഷളാക്കി.
വെയില്‍ എന്ന സിനിമയുമായി നിസഹകരിച്ച് ചിത്രീകരണം തടസപ്പെടുന്ന രീതിയില്‍ മുടി മുറിച്ച രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്നായിരുന്നു വിവാദത്തിന് തുടക്കം. പിന്നീട് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച് ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഷെയിന്‍ നിഗം രണ്ടാം ഘട്ട ചിത്രീകരണത്തോട് സഹകരിച്ചില്ലെന്നാണ് സംവിധായകനും നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചത്.