Latest News

ഷെയ്ന്‍ നിഗം നായകനാകുന്ന ഹാല്‍ ചിത്രീകരണം കോഴിക്കോട്ട്; ചിത്രം പറയുന്നത് മലബാര്‍ പശ്ചാത്തലത്തില്‍ അരങ്ങുന്ന  പ്രണയ കഥ

Malayalilife
 ഷെയ്ന്‍ നിഗം നായകനാകുന്ന ഹാല്‍ ചിത്രീകരണം കോഴിക്കോട്ട്; ചിത്രം പറയുന്നത് മലബാര്‍ പശ്ചാത്തലത്തില്‍ അരങ്ങുന്ന  പ്രണയ കഥ

യുവനിരയിലെ ശ്രദ്ധേയനായ നടന്‍ ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു.ജെ.വി.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു.സലിം അഹമ്മദ്, ജീത്തു ജോസഫ് തുടങ്ങിയ പ്രു മുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടാണ് വീരസംവിധാന രംഗത്തെത്തുന്നത്.

മലബാര്‍ പശ്ചാത്തലത്തില്‍ അരങ്ങുന്ന തീവ്രമായ ഒരു പ്രണയ കഥയാണ് കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.പ്രണയം ചെറുപ്പത്തിന്റെ നെഗളിപ്പിനേക്കാള്‍ വ്യക്തമായ നിലപാടുകള്‍ക്കും ഗൗരവമായ കാഴ്ച്ചപ്പാട്ടകള്‍ക്കും അനുസരിച്ചായിരിക്കണമെന്ന ചില സന്ദേശങ്ങള്‍കൂടി പ്രേകകനു നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ഇതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നതും.

കോഴിക്കോട് നഗരത്തില്‍ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിലെ പ്രധാനിയാണ് ആസിഫ്.ഒരു മ്യൂസിക്ക് പ്രോഗ്രാമിന്നിടയില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ഇവിടെ ഷെയ്ന്‍ നിഗം ആസിഫിനെ ഭദ്രമാക്കുന്നു.

പ്രശസ്ത തെലുങ്കു നടി വൈദ്യാ സാഷിയാണ് ഈ ചിത്രത്തിലെ നായിക.
മമ്മൂട്ടി നായകനായി അഭിനയിച്ച ഏജന്റ് എന്ന തെലുങ്കു ചിത്രത്തിലെ നായിക കൂടിയായ വൈദ്യ' ബോളിവുഡ്ഡിലും അരങ്ങേറിയ വൈദ്യയുടെ ആദ്യ മലയാള ചിത്രം കൂടിയാണിന്ന്. 

ജോണി ആന്റെണി , സുരേഷ് കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള ഫെയിം) മനോജ് കെ.യു.മധുപാല്‍,, രവീന്ദ്രന്‍, നിയാസ് ബക്കര്‍, നിഷാന്ത് സാഗര്‍, അബിന്‍ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാര്‍, ദിനേശ് പണിക്കര്‍, മഞ്ജഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഓര്‍ഡിനറി, മധുര നാരങ്ങാ ,ശിക്കാരി ശംഭു , തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.

സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.വി. നന്ദഗോപാലാണ്.
രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍.
കലാസംവിധാനം - പ്രശാന്ത് മാധവ്
മേക്കപ്പ് - അമല്‍.
കോസ്റ്റ്യും - ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - മനീഷ് ഭാര്‍ഗവന്‍
അസ്സോസ്സിയേറ്റ് ഡയറക്ട ടേര്‍സ് -
പ്രവീണ്‍ വിജയ്. പ്രകാശ്. ആര്‍. നായര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍
വലിയ മുതല്‍മുടക്കില്‍ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.

കോഴിക്കോട്, വയനാട്, മൈസൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. 
വാഴൂര്‍ ജോസ്.
ഫോട്ടോ-അമീന്‍.

shane nigam film hal shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES