Latest News

ദുബായില്‍ പോയ സമയത്ത്, പനി പിടിച്ച് താനും മകനും ഒരുമിച്ച് ആശുപത്രിയിലായി; ചൂട് കാലാവസ്ഥയായതോടെ കുറെ ഫീവറുകള്‍ പടരുന്നുണ്ട്; മോശ ദിവസങ്ങളെക്കുറിച്ച് ഷംന കാസിം

Malayalilife
ദുബായില്‍ പോയ സമയത്ത്, പനി പിടിച്ച് താനും മകനും ഒരുമിച്ച് ആശുപത്രിയിലായി; ചൂട് കാലാവസ്ഥയായതോടെ കുറെ ഫീവറുകള്‍ പടരുന്നുണ്ട്; മോശ ദിവസങ്ങളെക്കുറിച്ച് ഷംന കാസിം

വിവാഹശേഷം ദുബായിലും നാട്ടിലുമായി മാറി മാറി കഴിയുകയാണ് ഷംന കാസിം. തന്റെ വിശേഷങ്ങളെല്ലാം നടി തന്റെ ചാനലീലൂടെ പങ്ക് വക്കാറുണ്ട്.ഇപ്പോളിതാ താനും മകനും ഒരുമിച്ച് ആശുപത്രിയിലായ കാര്യമാണ് നടി പങ്ക് വച്ചത്.

ഒരു മാസം മുന്‍പ് താനും മകനും ദുബായില്‍ പോയ സമയത്ത്, പനി പിടിച്ച് ഒരുമിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷംന അറിയിച്ചത്. ഇങ്ങനെ ഒരു ദിവസം കൂടെ എനിക്ക് വന്നു. ഞാനും ഹംദുവും ഒരുമിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഇത് സംഭവിച്ചിട്ട് ഒരുമാസം ആയി. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും പൂര്‍ണമായും ഓകെയാണ്. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. കാരണം, ആ സമയത്ത് ഞാനൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചപ്പോള്‍ എന്ത് പറ്റി എന്ന് അന്വേഷിച്ചും, പ്രാര്‍ത്ഥിച്ചും ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അതെ, ഞങ്ങള്‍ രണ്ട് പേരും ഓകെയാണ്.'

'ദുബായിലായിരുന്നു ഞങ്ങള്‍. ആസ്റ്റര്‍ ഹോസ്റ്റലില്‍ ആണ് അഡ്മിറ്റ് ആയത്. മമ്മിയുണ്ടായിരുന്നു കൂടെ. ഹോസ്പിറ്റലിലുള്ള എല്ലാ ജീവനക്കാര്‍ക്കും, പ്രത്യേകിച്ച് എന്നെയും ഹംദുവിനെയും പരിചരിച്ച നഴ്സുമാര്‍ക്കും ഒരുപാട് നന്ദി. ചിലപ്പോള്‍ അങ്ങനെയാണ്, ചില മോശം ദിവസങ്ങള്‍ ഉണ്ടാവും. ദുബായില്‍ ഇപ്പോള്‍ ഭയങ്കര ചൂടാണ്. കുറേ ഫീവര്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാവരും കരുതലോടെ ഇരിക്കുക'- ഷംന കാസിം പറഞ്ഞു. 

ദുബായ് ബെയ്സ്ഡ് ബിസിനസ്സ് മാനായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം ദുബായിലും, ഇങ്ങ് നാട്ടിലുമായി ഷട്ടിലടിക്കുകയാണിപ്പോള്‍ ഷംന. ആ വിശേഷങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഷംനയുടെ കുടുംബമാണെങ്കിലും ഷാനിദിന്റെ കുടുംബമാണെങ്കിലും മതവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരാണ്, എന്നാലും ഷംന തന്റെ കരിയറുമായി മുന്നോട്ട് പോകുന്നതില്‍ ഷാനിദിന്റെ പൂര്‍ണ സമ്മതവും പിന്തുണയുമുണ്ട്. 


 

Read more topics: # ഷംന കാസിം.
shamna kasim and son are hospitalized

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES