Latest News

സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ? അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഷംന കാസിം...!

Malayalilife
സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ? അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഷംന കാസിം...!

മലയാളസിനിമയില്‍ ഭാഗ്യം തെളിഞ്ഞില്ലെങ്കിലും തമിഴിലും തെലുങ്കു സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് ഷംന കാസിം. അമൃത ചാനലിലെ ഡാന്‍സ് ഷോയിലൂടെ തുടക്കമിട്ട് മലയാളസിനിമയില്‍ അഭിനയരംഗത്തേക്ക് എത്തിയതാണ് ഷംന കാസിം. നല്ലൊരു നര്‍ത്തകിയും അഭിനേത്രിയും ആയിട്ടുപോലും ഷംന ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. സിനിമയിലെ അനുഭവങ്ങളെ കുറിച്ച് വെളുപ്പെത്തി താരം.

''സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് ചിലര്‍ പറഞ്ഞു. സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ? എല്ലാം ഓകെ ആയിട്ടും, അവസാന നിമിഷം പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത്തരം ഒഴിവാക്കലുകളില്‍ ഏറെ വിഷമം തോന്നിയിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ മാറ്റിവെച്ചുള്ള സിനിമകള്‍ വേണ്ടെന്നാണ് ഇപ്പോഴെന്റെ നിലപാട്' ഷംന പറഞ്ഞു.

മലയാളത്തില്‍ മാത്രമേ ഇത്തരമൊരു പ്രശ്നം തോന്നിയിട്ടുള്ളുവെന്നും മറ്റ് ഭാഷകളില്‍ ഇത്തമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന കൂട്ടിചേര്‍ത്തു. സ്റ്റേജ് ഷോകളില്‍ സജീവമായ താരം ഒരിടവേളക്ക് ശേഷം വീണ്ടും മലയാളസിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന മധുരരാജയില്‍ ഷംന അഭിനയിക്കുന്നുണ്ട് .

shamna kasim,about films,and malayalam industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES