സജീവ് പിള്ളയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ ഒഴിവാക്കിയതിനെ പരിഹസിച്ച് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. ഇതോടെ താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള വിഷയവും ചര്‍ച്ചയായി. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. തുടര്‍ന്ന് ആരാധകര്‍ നടത്തിയ ചോദ്യങ്ങള്‍ക്ക് ഷമ്മി വീണ്ടും മറുപടി നല്കുകയും അമ്മ സംഘടനയിലെ പ്രശ്നങ്ങളെക്കുറിച്ച് മറുപടി നല്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ നടത്തിയ ചോദ്യങ്ങള്‍ക്ക് ഷമ്മി വീണ്ടും മറുപടി നല്കുകയും അമ്മ സംഘടനയിലെ പ്രശ്നങ്ങളെക്കുറിച്ച് മറുപടി നല്കുകയും ചെയ്തു. 'തന്റെ പിതാവിനോട് കാണിച്ച അനീതിക്ക് പരിഹാരമുണ്ടാകുമെന്ന് അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ലാലേട്ടന്‍ തനിക്ക് വാക്കു തന്നിരുന്നതാണ്. ആ ഉറപ്പിനുള്ള ഉപകാര സ്മരണയെന്നോണമാണ് ഒടിയന്‍ സിനിമയില്‍ പ്രതിനായകന് ശബ്ദം കൊടുക്കാന്‍ പ്രതിഫല ഇച്ഛയില്ലാതെ ഒരു മാസത്തോളം സ്റ്റുഡിയോയില്‍ കുത്തിയിരുന്നതെന്നും ഷമ്മി പോസ്റ്റില്‍ പറയുന്നു. തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം ലാലേട്ടന്റെ കൈയിലാണെന്നും താരം പോസ്റ്റില്‍ പറയുന്നു.
വ്യക്തിപരമായി സംഘടനയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അച്ഛനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയത്. എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.
അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ 'ഒടിയന്‍' സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച് .ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് 07/08/18ല്‍ എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.
എന്റെ ഭാഗം കഴിഞ്ഞു..!
ഇനി ലാലേട്ടന്റെ കയ്യിലാണ്...
അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം.. താരം കൂട്ടിച്ചേര്‍ത്തു.