വേദിയില്‍ പാടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധികമാരെ ചുംബിച്ച വിവാദത്തില്‍ വിശദീകരണവുമായി ഗായകന്‍ ഉദിത് നാരായണ്‍.ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ അനാവശ്യമായി വിവാദമാക്കുകയാണ് സാമൂഹികമാധ്യമങ്ങള്‍ ചെയ്യുന്നതെന്നും ഉദിത് ആരോപിച്ചു.ഈ ആഴ്ച എക്സിലൂടെ പങ്കുവയ്ക്കപ്പെട്ട് വൈറലായ വീഡിയോ ഏതുപരിപാടിയില്‍ നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. എന്തായാലും സംഭവം വിവാദമായതോടെയാണ് ഗായകന്‍ വിശദീകരണവുമായി എത്തിയത്.
ആരാധകര്‍ ചിലനേരം ഉന്മാദികളെ പോലെയാണ്. അത് സ്വാഭാവികമാണ്. പക്ഷേ ഞങ്ങള്‍ അത്തരം മനുഷ്യരല്ല, ഞങ്ങള്‍ മാന്യന്മാരാണ്. ചിലര്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍, ചുംബിക്കുന്നതടക്കം പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുക. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സദസ്സില്‍ ഒരുപാട് ആളുകളുണ്ടാവും, ഞങ്ങളുടെയൊപ്പം സുരക്ഷാജീവനക്കാരും ഉണ്ടാകും.
അതിനിടയില്‍ വീണുകിട്ടുന്ന ഇത്തരം നിമിഷങ്ങള്‍ ആരാധകര്‍ അവരുടേതായ രീതിയില്‍ ആഘോഷമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ഉദിത് നാരയണന്‍ ചോദിക്കുന്നു.
ഇത്തരം വേദികളില്‍ മാത്രമാണ് ആരാധകര്‍ക്ക് നമ്മളെ ആയിരികയില്‍ ആയിരിക്കും. അവരുടെ ആരാധനാപാത്രത്തെ കാണാനും ഒന്ന് തൊടാനുമൊക്കെ അവര്‍ ആഗ്രഹിക്കും.അവരുടെ ആരാധനാപാത്രത്തെ കാണാനും ഒന്ന് തൊടാനുമൊക്കെ അവര്‍ ആഗ്രഹിക്കും. ചിലര്‍ക്ക് ഒന്ന് തൊട്ടാല്‍മതി, ചിലര്‍ കൈയില്‍ ചുംബിക്കും. അവസരം കിട്ടിയാല്‍ ചില
ചിലര്‍ കെട്ടിപ്പിടിക്കും ഉമ്മവെക്കും. ഇതൊക്കെ ആരാധകരുടെ ഓരോതരം ഭ്രാന്തുകളാണ്. അതിനൊന്നും ഇത്രയും ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല, കൊടുക്കുകയും അരുത്,' താരം പ്രതികരിച്ചു.
ടിപ് ടിപ് ബര്‍സ പാനി എന്ന ഹിറ്റ് ഗാനം സ്റ്റേജില്‍ ആലപിക്കുന്നതിനിടെയായിരുന്നു സംഭവം. സെല്‍ഫി പകര്‍ത്താന്‍ സ്റ്റേജിലേയ്ക്കാണ് യുവതികള്‍ എത്തിയത്.സെല്‍ഫിയെടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്തശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകന്‍ കവിളില്‍ ചുംബനം നല്‍കി. തൊട്ടുപിന്നാലെ ഫോട്ടോയെടുക്കാനെത്തിയ മറ്റുസ്ത്രീകളെയും ഗായകന്‍ ചുംബിച്ചു.
ഈ സമയം ഒരു പുരുഷനും ഗായകന്റെ സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഉദിത് നാരായണ്‍ ശ്രദ്ധിച്ചതുപോലുമില്ല. തുടര്‍ന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചു. ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല.
എന്നാല്‍, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് നിര്‍ദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെല്‍ഫി പകര്‍ത്തുകയും ഗായകന്റെ കവിളില്‍ ചുംബനം നല്‍കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, ഇവരുടെ ചുണ്ടുകളിലാണ് ഉദിത് നാരായണ്‍ തിരികെ ചുംബനം നല്‍കിയത്.