സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഗൗതം വാസുദേവ് മേനോന്‍ ഒരു സ്വതന്ത്ര സംവിധായകനായി എത്തുന്നത്. കാക്ക കാക്ക,വാരണം ആയിരം,വേട്ടയാട് വിളയാട്,മിന്നലെ,വിണൈതാണ്ടി വരുവായ തുടങ്ങി പ്രേക്ഷകമനസ്സില്‍ തിങ്ങി നില്‍ക്കുന്ന ഒരുപാട് സിനിമകള്‍ ജിവിഎം ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ഗൗതം വാസുദേവ മേനോന്‍ മലയാളത്തില്‍ സിനിമ ചെയ്യന്നുവെന്നും മമ്മൂട്ടിയാണതില്‍ നായകനാകുന്നതെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ആ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി കമ്പനിയുടെ തുടര്‍ച്ചയായ ആറാമത്തെ വിജയമാണ് ചിത്രം. ഡൊമിനിക് ഡിറ്റക്ടീവ്‌സ് എന്ന ഏജന്‍സി നടത്തുന്ന സി ഐ ഡൊമിനിക് ആയി മമ്മൂട്ടിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ വിഘ്‌നേഷ് ആയി ഗോകുല്‍ സുരേഷും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം, അതീവ രസകരമാണെന്നാണ് പ്രേക്ഷകാഭിപ്രായം.
ഇപ്പോഴിതാ സിനിമയുടെ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ചില രസകരമായ രംഗങ്ങളും പ്രധാന രംഗങ്ങളും കോര്‍ത്തിണക്കിയതാണ് ടീസര്‍. ചിത്രത്തിലെ സുപ്രധാന രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമൊക്കെ ടീസറില്‍ അടങ്ങിയിട്ടുണ്ട്. പ്രേക്ഷകര്‍ തരംഗമാക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍.
ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ വ്യത്യസ്തമായ ഭാവവും പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലര്‍ ആയൊരുക്കിയ ചിത്രം രചിച്ചത്, ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവരാണ്. മമ്മൂട്ടി - ഗോകുല്‍ സുരേഷ് ടീമിന്റെ സരസമായ രംഗങ്ങള്‍ക്കൊപ്പം ത്രില്ലടിപ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.