ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'; ഖര്‍ ഫസ്റ്റ് ലുക്ക് ഇന്നെത്തും

Malayalilife
 ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'; ഖര്‍ ഫസ്റ്റ് ലുക്ക് ഇന്നെത്തും

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്യും. ഫെബ്രുവരി 3 , തിങ്കളാഴ്ച വൈകുന്നേരം 5.04 നാണ് ഈ ഫസ്റ്റ് ലുക്ക് പുറത്ത് വരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്. 

ദുല്‍ഖര്‍ സല്‍മാന്‍, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി, ജോം വര്‍ഗീസ് എന്നിവരാണ് നിര്‍മ്മാണം. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ സെല്‍വമണി സെല്‍വരാജാണ് 'കാന്ത' സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ രചന.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. ഒരു നടനെന്ന നിലയില്‍ മികച്ച പ്രകടനത്തിന് അവസരം നല്‍കുന്ന ഈ ചിത്രം  മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. 

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു, എഡിറ്റര്‍-  ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി.

Kaantha Dulquer Salmaan Rana Daggubati

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES