Latest News

ഇത് കാന്താര അല്ല പഴുതാര ആണ്'; ഫോട്ടോഷൂട്ടിനെ പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി ശാലുമേനോന്‍; 'മറുപടി കലക്കി'യെന്ന് ആരാധകര്‍

Malayalilife
 ഇത് കാന്താര അല്ല പഴുതാര ആണ്'; ഫോട്ടോഷൂട്ടിനെ പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി ശാലുമേനോന്‍; 'മറുപടി കലക്കി'യെന്ന് ആരാധകര്‍

നര്‍ത്തകിയും നടിയുമായ ശാലു മേനോന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 'കാന്താര' ഫോട്ടോഷൂട്ട് സാമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നായികയായ കനകവതിയുടെ വേഷം പുനരവതരിപ്പിച്ചാണ് ശാലു എത്തിയത്. രാജകീയ പ്രൗഢിയോടെയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ്, 'കാന്താര'യിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തില്‍ എടുത്ത ചിത്രങ്ങള്‍ തരംഗമായിരുന്നു. ചെറിയ ശ്രമമാണ്. ക്ഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് താരം പങ്കുവെച്ചത്.

എന്നാല്‍, ഈ ചിത്രങ്ങള്‍ക്ക് താഴെ വന്ന ഒരു കമന്റ് ശാലു മേനോനെ ചൊടിപ്പിച്ചു. 'ഇത് കാന്താര അല്ല പഴുതാര ആണ്' എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. ഇതിന് ചുട്ടമറുപടിയുമായാണ് ശാലു രംഗത്തെത്തിയത്. 'അത് നിന്റെ വീട്ടിലുള്ളവര്‍' എന്നായിരുന്നു താരം നല്‍കിയ മറുപടി. ശാലുവിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. പലരും താരത്തിന്റെ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തി. 'മറുപടി കലക്കി' എന്നായിരുന്നു പലരുടെയും അഭിപ്രായം. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് ശാലു മേനോന്‍.

shalu menon reply to ridculous comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES