Latest News

വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്‌സും;  ജയിലില്‍ കിടന്നുവെന്നതിന്റെ പേരില്‍ പലരും സീരിയലില്‍ നിന്നും ഒഴിവാക്കി;ജയിലില്‍ കിടന്നപ്പോള്‍ നടി എന്ന പരിഗണനയൊന്നും ലഭിച്ചിരുന്നില്ല; ശാലു മേനോന്‍ പങ്ക് വച്ചത്

Malayalilife
 വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്‌സും;  ജയിലില്‍ കിടന്നുവെന്നതിന്റെ പേരില്‍ പലരും സീരിയലില്‍ നിന്നും ഒഴിവാക്കി;ജയിലില്‍ കിടന്നപ്പോള്‍ നടി എന്ന പരിഗണനയൊന്നും ലഭിച്ചിരുന്നില്ല; ശാലു മേനോന്‍ പങ്ക് വച്ചത്

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും തിളങ്ങിയ താരമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്. സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് അന്ന് ശാലു മേനോനെതിരായി കേസ് വന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. കേസില്‍ ശാലു മേനോന്‍ അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു.ഇപ്പോളിതാ തന്റെ ജയില്‍ ജീവിത കാലഘട്ടത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശാലു മേനോന്‍. വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും തന്റെ സ്റ്റുഡന്റ്സും അവരുടെ പാരന്റ്സും മാത്രമാണെന്ന് പറയുകയാണ് ശാലു ഇപ്പോള്‍. 

''സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളത്.''ജയിലില്‍ കിടന്നുവെന്നതിന്റെ പേരില്‍ പലരും എന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. അതിന്റെ പേരില്‍ ഞാന്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. പല തരത്തിലുള്ള ആളുകളെ ജയിലില്‍ വച്ച് കണ്ടു. 49 ദിവസം ജയിലില്‍ കിടന്നു. പലരുടെയും വിഷമങ്ങള്‍ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ലഭിച്ചിരുന്നില്ല.''

''എല്ലാവരേയും പോലെ തറയില്‍ പാ വിരിച്ചാണ് ഉറങ്ങിയിരുന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു. നാല് വര്‍ഷമായി അവര്‍ ജയിലില്‍ കിടക്കുകയാണ്. മകന് അമ്മയെ വേണ്ട. അതുകൊണ്ടാണ് അവര്‍ ജയിലില്‍ തന്നെ തുടരുന്നത്. അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു.''

''അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവര്‍ ചെയ്യാന്‍ വന്ന മീഡിയയ്ക്ക് ഞാന്‍ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കിമാറ്റം'' എന്നാണ് ശാലു പറയുന്നത്.

shalu menon open up about jail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES