Latest News

മലയാളി ശക്തിമാനെ'തിരെ 'ഒര്‍ജിനല്‍ ശക്തിമാന്‍ രംഗത്ത്; തനിക്കു കോപ്പിറൈറ്റുള്ള 'ശക്തിമാന്‍' കഥാപാത്രത്തെ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് രഞ്ജി പണിക്കര്‍ക്ക് കത്തയച്ചത് മുകേഷ് ഖന്ന; തീം മ്യൂസിക്കും വേഷവും തനിക്ക് പകര്‍പ്പവകാശമുള്ളതാണെന്നും ഒഴിവാക്കിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും താരം

Malayalilife
മലയാളി ശക്തിമാനെ'തിരെ 'ഒര്‍ജിനല്‍ ശക്തിമാന്‍ രംഗത്ത്; തനിക്കു കോപ്പിറൈറ്റുള്ള 'ശക്തിമാന്‍' കഥാപാത്രത്തെ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് രഞ്ജി പണിക്കര്‍ക്ക് കത്തയച്ചത് മുകേഷ് ഖന്ന; തീം മ്യൂസിക്കും വേഷവും തനിക്ക് പകര്‍പ്പവകാശമുള്ളതാണെന്നും ഒഴിവാക്കിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും താരം

മര്‍ ലുലു ചിത്രത്തില്‍ ശക്തിമാന്‍ വേഷത്തിലെത്തിയ മുകേഷിനെതിരെ 'ഒര്‍ജിനല്‍ ശക്തിമാന്‍' രംഗത്ത്. നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയാണ് 'ധമാക്ക' സിനിമയില്‍ സംവിധായകന്‍ തനിക്കു കോപ്പിറൈറ്റുള്ള 'ശക്തിമാന്‍' കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും പറഞ്ഞ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് കത്ത് അയച്ചത്. ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു.

ധമാക്ക സിനിമയിലെ ചില രംഗങ്ങളില്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നതിന്റെ സിറ്റില്‍ചിത്രങ്ങള്‍ നേരത്തേ സംവിധായകന്‍ ഒമര്‍ ലുലുതന്നെയാണ് പുറത്തുവിട്ടത്. ഇതിനി പിന്നാലെയാണ് മുകേഷ് ഖന്ന രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഒമര്‍ ലുലു വ്യക്തമാക്കിയിട്ടുണ്ട്.

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രം കൂടിയാണിത്. നടന്‍ മുകേഷും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രം നേരത്തെ വൈറലായിരുന്നു. ശക്തിമാനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചെത്തിയ മുകേഷിന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് തീര്‍ത്തത്.

shaktimaan malayalam movie - copyright issure

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES