Latest News

ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍;ഷീലു എബ്രഹാമിനൊപ്പമുള്ള ചിത്രവുമായി ഒമര്‍;തോളില്‍ കയ്യിടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കമന്റുമായി എത്തിയവന് കണ്ടകശനി തീര്‍ന്നെന്ന് മറുപടി നല്കിയും താരം

Malayalilife
 ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍;ഷീലു എബ്രഹാമിനൊപ്പമുള്ള ചിത്രവുമായി ഒമര്‍;തോളില്‍ കയ്യിടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കമന്റുമായി എത്തിയവന് കണ്ടകശനി തീര്‍ന്നെന്ന് മറുപടി നല്കിയും താരം

യ്യടുത്ത് ഒമര്‍ ലുലുവിനെതിരായ ലൈംഗിക അതിക്രമ പരാതിയും വലിയ വിവാദമായി മാറിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അടുത്തിടെയാണ് ഒരു യുവനടി ഒമര്‍ ലുലുവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. എന്നാല്‍, പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം.

ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നയാള്‍ക്ക് ഒമര്‍ ലുലു നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.ടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു, ശ്രദ്ധിച്ചില്ലെങ്കില്‍ കേസ് വരുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കണ്ടക ശനി തീര്‍ന്നെന്നാണ് ഒമര്‍ ഇതിനു മറുപടിയായി പറഞ്ഞത്.

'ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഒന്നിച്ച,ബഡ്ജറ്റ് കൂടിയ ചിത്രമാണ് 'Bad Boyz'.സിനിമ ഷൂട്ടിംഗിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എനിക്ക് ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍'' എന്നാണ് ഷീലുവിനൊപ്പമുളള ചിത്രത്തിനൊപ്പം ഒമര്‍ ലുലു കുറിച്ചത്. തനിക്ക് അവസരം നല്‍കിയ ഷീലുവിനും അബാം മൂവീസിനും നന്ദി പറയുകയും ചെയ്യുന്നുണ്ട് ഒമര്‍ ലുലു.

പിന്നാലെ കമന്റില്‍ ഒരാള്‍ ഒമര്‍ ലുലുവിനെ പരിഹസിച്ചു കൊണ്ടെത്തുകയായിരുന്നു. ''ചെങ്ങായി തോളിലൊക്കെ കയ്യിട്ട് നില്‍ക്കുമ്പോ ശ്രദ്ധിച്ചോ. അല്ലങ്കില്‍ അടുത്ത കേസ് വരും. നിങ്ങള്‍ക് കണ്ടക ശനി ആണ്.'' എന്നായിരുന്നു കമന്റ്. പിന്നാലെ ഒമര്‍ ലുലു മറുപടിയുമായി എത്തി. കണ്ടക ശനി തീര്‍ന്നു എന്നായിരുന്നു ഒമറിന്റെ മറുപടി.

 പിന്നാലെ ധാരാളം പേരാണ് പ്രതികരണങ്ങളുമായെത്തിയത്. തീര്‍ന്നതോ അതോ തീര്‍ത്തതോ. രണ്ട് ആയാലും ബെസ്റ്റ് ടൈം ആണ് എല്ലാം കൊണ്ടു എന്നായിരുന്നു ഒരാളുടെ പ്രതികരണം.#നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ, ശ്രദ്ധിക്കണ്ടേ ഒമറേ, എന്തായിരുന്നു ഇക്ക പ്രതിസന്ധി? ഷീലു ചേച്ചിയുമായി ഒരു പടം ചെയ്യാമോ ഹിക്ക, കൊറച്ച് ജ്യൂസ് എടുക്കട്ടെ ചേട്ടാ, 18 നിലയില്‍ പൊട്ടും നോക്കിക്കോ. അടുത്ത പലതവണ, ഇനി സമ്മതപ്രകാരം വല്ലതും നടന്നു എന്നുറപ്പിക്കാമോ? എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

ഹ്മാന്‍ നായകനാകുന്ന 'ബാഡ്‌ബോയ്‌സ്' ആണ് ഒമര്‍ ലുലുവിന്റെ പുതിയ പ്രോജക്ട്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് സിനിമയുടെ നിര്‍മാണം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by OMAR LULU (@omar_lulu_)

Read more topics: # ഒമര്‍ ലുലു
omar lulu responds comnt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക