ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവിദക്കരതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കം ഉള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സി എസ് ഡയസ് ജൂലായി ഒന്നിന് പരി?ഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സം?ഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ഥിര താമാസമാക്കിയ യുവനടിയാണ് ഒമര്‍ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് നല്‍കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന്‍ പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറിയിരുന്നു.
പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലിവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലും ഹൈക്കോടതി നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ആ വര്‍ഷം സംവിധാനം ചെയ്ത സിനിമയുടെ നിര്‍മാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടായി. ഇത് 2023 ഡിസംബര്‍ വരെ ബന്ധം തുടര്‍ന്നു പിന്നീട് താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും സംശയത്തോടെ ആണ് നടി കണ്ടിരുന്നതെന്നും ഇതിനാല്‍ ബന്ധം തകര്‍ന്നെന്നുമാണ് ഒമര്‍ ലുലു പറഞ്ഞത്.
ആരോപണം വ്യക്തി വിരോധം മൂലമാണെന്നും ഒമര്‍ ലുലു ആരോപിച്ചിരുന്നു. നടിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്റെ നവിരോഝമാണ് പരാതിക്ക് പിന്നിലെന്നും ആറ് മാ,മായി തങ്ങള്‍ ബന്ധമില്ലെന്നും, പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി രംഗത്ത് വന്നതെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.
2016 ല്‍ റിലീസ് ചെയ്ത ഹപ്പി വെഡ്ഡിഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തുന്നത്. അതിനുശേഷം ഹണി റോസ്, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചങ്ക്‌സ് എന്ന് സിനിമ ചെയ്തു. മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടി. ധമാക്ക ആണ് നാലാമത്തെ സിനിമ. അഞ്ചാമത്തെ ചിത്രമായ നല്ല സമയം റിലീസ് സമയത്ത് ഏറെ വിവാദമായിരുന്നു. സിനിമയില്‍ എം ഡി എം എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്‌സൈസ് കേസെടുത്തിരുന്നു.