Latest News

മുംബൈ വിമാനത്താവളത്തില്‍ സിമ്പില്‍ ലുക്കില്‍ എത്തിയ ഷാരൂഖിന്റെ കൈയ്യിലുള്ളത് ലക്ഷങ്ങളുടെ സാധനങ്ങള്‍; ചര്‍ച്ചയായി നടന്റെ ജാക്കറ്റും ബാഗും അടക്കമുള്ള ബ്രാന്റഡ് ഐറ്റംസ്

Malayalilife
മുംബൈ വിമാനത്താവളത്തില്‍ സിമ്പില്‍ ലുക്കില്‍ എത്തിയ ഷാരൂഖിന്റെ കൈയ്യിലുള്ളത് ലക്ഷങ്ങളുടെ സാധനങ്ങള്‍; ചര്‍ച്ചയായി നടന്റെ ജാക്കറ്റും ബാഗും അടക്കമുള്ള ബ്രാന്റഡ് ഐറ്റംസ്

മുംബൈ വിമാനത്താവളത്തിലെത്തിയ ഷാരൂഖിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. സിമ്പിള്‍ ലുക്കിലാണ് ബോളിവുഡിന്റെ താര രാജാവ് പ്രത്യക്ഷപ്പെട്ടത്എന്നാല്‍ ഷാരൂഖ് ഖാന്റെ വസ്ത്രത്തിന്റെ വില കേട്ട് ആരാധകര്‍ ഇപ്പോള്‍ അതിശയിച്ചിരിക്കുകയാണ്.

പ്ലൈന്‍ റൗണ്ട് കോളറുകളോടുകൂടിയ കറുത്ത ടീഷര്‍ട്ടും ലൂസ് ഫി?റ്റഡ് കാര്‍ഗോ പാന്റ്‌സും ധരിച്ചാണ് ഷാരൂഖ് ഖാന്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. കൂടാതെ രണ്ടര ലക്ഷം വിലമതിക്കുന്ന ഗ്രേ നിറത്തിലുളള പ്രിന്റുകളോടുകൂടിയ ഹുഡഡ് ഡെനിം ജാക്കറ്റും താരം ധരിച്ചിരുന്നു. 2.9 ലക്ഷം വിലയുളള ലൂയിസ് വി?റ്റണ്‍ ബ്രാന്‍ഡിന്റെ ലെതര്‍ ബാഗും ഷാരൂഖ് ഖാന്റെ കൈവശമുളളത് ശ്രദ്ധേയമായിരുന്നു. പോണി ടെയ്ല്‍ മാതൃകയിലാണ് ഷാരൂഖ് ഖാന്‍ മുടികെട്ടി വച്ചത്.

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ തീയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി ഇന്നുമുതല്‍ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം ലഭ്യമാണ്. ഇന്ത്യയില്‍ മാത്രം ചിത്രം നേടിയത് 250 കോടി രൂപയാണ്.

shahrukh khans jacket louis

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES