Latest News

ഷഹീനും അമൃതയ്ക്കും കടിഞ്ഞൂല്‍ കണ്മണി; അപ്പൂപ്പനായ സന്തോഷത്തില്‍ സിദ്ധിഖ്; മകള്‍ ജനിച്ച സന്തോഷം പങ്ക് താരകുടുംബം

Malayalilife
ഷഹീനും അമൃതയ്ക്കും കടിഞ്ഞൂല്‍ കണ്മണി; അപ്പൂപ്പനായ സന്തോഷത്തില്‍ സിദ്ധിഖ്; മകള്‍ ജനിച്ച സന്തോഷം പങ്ക് താരകുടുംബം

കൃത്യം ഒരു മാസം മുന്നേയാണ് നടന്‍ സിദ്ദിഖിനേയും കുടുംബത്തേയും കണ്ണീരിന്റെ കാണാക്കയത്തിലേക്ക് തള്ളിവിട്ട് മൂത്ത മകന്‍ റാഷിന്‍ എന്ന സാപ്പിയുടെ മരണം സംഭവിച്ചത്. അതിന്റെ വേദനയില്‍ നിന്നും കരകയറാന്‍ കഴിയാതെ തകര്‍ന്ന സിദ്ദിഖിന്റെ വീട്ടില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ച് ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. സിദ്ദിഖിന്റെ രണ്ടാമത്തെ മകന്‍ ഷഹീന്റെ ഭാര്യ അമൃത തങ്ങളുടെ കടിഞ്ഞൂല്‍ കണ്‍മണിയ്ക്ക് ജന്മം നല്‍കിയെന്ന വിശേഷമാണത്. ഗര്‍ഭിണിയായിരുന്ന കാലത്തുടനീളം ഒരു ചിത്രം പോലും ഇരുവരും പങ്കുവച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആരാധകര്‍ക്കു മുഴുവന്‍ സര്‍പ്രൈസായാണ് അമൃതയുടെയും ഷഹീന്റേയും വിശേഷ വാര്‍ത്ത എത്തിയതും സിദ്ദിഖിന്റെ കുടുംബം വീണ്ടും വലുതാകുന്ന വിശേഷം അറിഞ്ഞതും.

രണ്ടു വര്‍ഷം മുമ്പായിരുന്നു ഷഹീനും അമൃതയും വിവാഹിതരായത്. ഒരു ഹിന്ദു - മുസ്ലീം വിവാഹമായിരുന്നു ഇവരുടേത്. ഡോക്ടര്‍ കൂടിയായ അമൃതയെ ഇരുകയ്യും നീട്ടിയാണ് സിദ്ദിഖിന്റെ വീട്ടുകാര്‍ സ്വീകരിച്ചത്. തുടര്‍ന്നങ്ങോട്ട് സിദ്ദിഖിന്റെ മൂത്തമകളായി തന്നെ മാറിയ അമൃത സാപ്പിയുടെ പ്രിയപ്പെട്ട അനുജത്തി കൂടിയായിരുന്നു. അമൃതയുടെയും ഷഹീന്റെയും ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ആ വീട്ടിലേക്ക് ഒരു മരണ വാര്‍ത്ത എത്തിയത് എന്നത് അമൃതയെ ഏറെ വേദനിപ്പിച്ചിരുന്നു. പിന്നാലെ ദിവസങ്ങള്‍ക്കിപ്പുറം ഈമാസം പത്താം തീയതിയാണ് അമൃത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം, സന്തോഷത്തിന്റെയും വേദനയുടേയും നടുവിലാണ് താരകുടുംബം കുഞ്ഞിനെ സ്വീകരിച്ചത്. അതിനു കാരണം സാപ്പിയുടെ അപ്രതീക്ഷിത വിയോഗം തന്നെയാണ്.

തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിപ്പുറമാണ് അമൃത ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷം ഷഹീന്‍ പങ്കുവച്ചത്. കുഞ്ഞിന്റെ രണ്ടു കാലുകളിലും അതിമനോഹരമായ ഡയമണ്ട് റിംഗുകള്‍ കൊളുത്തിയുള്ള ചിത്രമാണ് ഷഹീന്‍ കാണിച്ചിരിക്കുന്നത്. ദുവാ ഷഹീന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ അടക്കം നിരവധി താരങ്ങളാണ് ആശംസകളും അറിയിച്ചിരിക്കുന്നത്. നായകനായും സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ചിട്ടുള്ള സിദ്ദിഖിനെ കുറിച്ച് ആരാധക മനസുകളില്‍ ഉണ്ടായിരുന്ന വില്ലന്‍ പരിവേഷം തിരുത്തിക്കുറിച്ചത് ഷഹീന്റെ വിവാഹത്തോടെയാണ്. പിന്നീട് ആ കുടുംബത്തെ കൂടുതലറിഞ്ഞ നിമിഷം മുതല്‍ നെഞ്ചോടു ചേര്‍ത്തായിരുന്നു ഓരോ വിശേഷങ്ങളും ആസ്വദിച്ചറിഞ്ഞത്. ഒടുക്കം ആ കുടുംബത്തിന്റെ സന്തോഷത്തിന്റെ നിറകുടമായിരുന്ന സാപ്പി എന്ന റാഷിന്‍ ഈ ഭൂമിയോടു വിടപറഞ്ഞെന്ന വാര്‍ത്ത ഓരോരുത്തരുടേയും ചങ്കുപൊള്ളിക്കുന്നതായിരുന്നു.

ഷഹീന്റെ വിവാഹം വരെ റാഷിനെ പൊതു ഇടങ്ങളില്‍ കൊണ്ട് വരുകയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്തിനേറെ, മക്കളുടെ കുട്ടിക്കാല ചിത്രം പോലും അദ്ദേം പങ്കുവച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. സിദ്ദിഖിന്റെ മൂത്ത മകന്‍ ഷഹീന്‍ വിവാഹത്തിന്റെ റിസപ്ഷന്റെ വേദിയിലെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് പുറം ലോകം മകനെക്കുറിച്ചറിഞ്ഞത്. അതിനു മുമ്പ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ദിഖ് ഒരിക്കല്‍ പോലും അഭിമുഖങ്ങളിലോ മറ്റോ തുറന്ന് സംസാരിച്ചിട്ടുമില്ല. അതിനു ശേഷം ഒരുപക്ഷെ അമൃത മരുമകളായി എത്തിയ ശേഷമാണ് സാപ്പിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

Read more topics: # സിദ്ധിഖ്
shaheen_sidhique baby girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക