Latest News

ചുള്ളന്‍ ലുക്കിലുള്ള തന്റെ മേക്ക് ഓവര്‍ ചിത്രം പങ്ക് വച്ച്‌ നടന്‍ സിദ്ധിഖ്;ഇത് ഛോട്ടാ മുംബൈയിലെ മുളളന്‍ ചന്ദ്രപ്പന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

Malayalilife
topbanner
ചുള്ളന്‍ ലുക്കിലുള്ള തന്റെ മേക്ക് ഓവര്‍ ചിത്രം പങ്ക്  വച്ച്‌ നടന്‍ സിദ്ധിഖ്;ഇത് ഛോട്ടാ മുംബൈയിലെ മുളളന്‍ ചന്ദ്രപ്പന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് സിദ്ധിഖ്. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ ഫോട്ടോയില്‍ എഡിറ്റ് ചെയ്ത് പഴയകാല രൂപമാക്കിയെടുത്തിരിക്കുകയാണ്. പ്രത്യേകിച്ച് ക്യാപ്ഷന്‍ ഒന്നും നല്‍കാതെ ഒരു ഇമോജി മാത്രമാണ് ചിത്രത്തിനൊപ്പം താരം പങ്കുവെച്ചത്. 

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി വരുന്നത്. ഫോട്ടോ കണ്ടിട്ട് എല്ലാവരും പറയുന്നത് ഇത് ഛോട്ടാ മുംബൈയിലെ ചന്ദ്രപ്പന്‍ ആണെന്നാണ്. മുളളന്‍ ചന്ദ്രപ്പന്‍ മാസ്സ്, മുളളന്‍ ചന്ദ്രപ്പന്‍ ഈസ് ബാക്ക്, ചുളളന്‍ ചന്ദ്രപ്പന്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 

#ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ അന്‍വര്‍ റെഷീദ് സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമാണ് ' ഛോട്ടാ മുംബൈ' . മോഹന്‍ ലാല്‍, ഭാവന, സായ് കുമാര്‍, സിദ്ധിഖ്, ബിജുക്കുട്ടന്‍, ജഗതി, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sidhique (@actor.sidhique)

Read more topics: # സിദ്ധിഖ്
siddique latest post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES