Latest News

ശരിക്കും എലഗന്റ് ആയിട്ടുണ്ട് ബേബി; പക്ഷേ നീ വീട്ടില്‍ സ്ഥിരമായി ഇട്ടുനടക്കുന്ന പൈജാമകള്‍ വച്ചു നോക്കുമ്പോള്‍ ഇത് ഭയങ്കര വ്യത്യാസമാണല്ലോ; മകള്‍ സുഹാനയുടെ ചിത്രത്തിനു താഴെ രസകരമായ കമന്റുമായെത്തി ഷാരൂഖ് ഖാന്‍ 

Malayalilife
ശരിക്കും എലഗന്റ് ആയിട്ടുണ്ട് ബേബി; പക്ഷേ നീ വീട്ടില്‍ സ്ഥിരമായി ഇട്ടുനടക്കുന്ന പൈജാമകള്‍ വച്ചു നോക്കുമ്പോള്‍ ഇത് ഭയങ്കര വ്യത്യാസമാണല്ലോ; മകള്‍ സുഹാനയുടെ ചിത്രത്തിനു താഴെ രസകരമായ കമന്റുമായെത്തി ഷാരൂഖ് ഖാന്‍ 

ഹപ്രവര്‍ത്തകരുടേ പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം ഹൃദ്യമായ പ്രതികരണങ്ങള്‍ നല്‍കുകയും ആരാധകരോട് താരജാഡകളേതുമില്ലാത് ഇടപെടാനം സമയം കണ്ടെത്തുന്ന നടനാണ് ഷാരൂഖ്.ഇപ്പോഴിതാ മകള്‍ സുഹാന ഖാന് ഷാരൂഖ് നല്‍കിയിരിക്കുന്ന രസകരമായ കമന്റാണ് ഏവരെയും ആകര്‍ഷിക്കുന്നത്. 

കഴിഞ്ഞ ദിവസം സുഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരുപിടി ചിത്രങ്ങള്‍ക്കാണ് എസ്ആര്‍കെ കമന്റിട്ടിരിക്കുന്നത്. അമ്മ ഗൗരി ഖാനും, ഷനായ കപൂറിനുമെല്ലാം ഒപ്പമുള്ള ചിത്രങ്ങളാണിത്. രണ്ട് ഗൗണുകളിലാണ് ഇതില്‍ സുഹാനയെ കാണുന്നത്. ഒന്ന് കറുപ്പ് നിറത്തില്‍ സ്വീക്വന്‍സ് വര്‍ക് ചെയ്ത ഫിഷ് കട്ടിലുള്ള ഗൗണാണ്.  ഇതിന്റെ ആകെ ഘടനയും ഡീപെ നെക്കുമെല്ലാം ഒരു 'എലഗന്റ് ലുക്ക്' ആണ് സുഹാനയ്ക്ക് നല്‍കുന്നത്. രണ്ടാമത്തേത് അല്‍പം കൂടി ലൈറ്റായിട്ടുള്ള മിനി ഡ്രസാണ്. ബേബി പിങ്ക് നിറത്തിലാണിത്. 

ഈ ചിത്രങ്ങള്‍ക്ക് താഴെ 'ശരിക്കും എലഗന്റ് ആയിട്ടുണ്ട് ബേബി...  പക്ഷേ നീ വീട്ടില്‍ സ്ഥിരമായി ഇട്ടുനടക്കുന്ന പൈജാമകള്‍ വച്ചുനോക്കുമ്പോള്‍ ഇത് ഭയങ്കര വ്യത്യാസമാണല്ലോ...' എന്നായിരുന്നു എസ്ആര്‍കെയുടെ കമന്റ്. മകളുടെ സൗന്ദര്യത്തെ അഭിനന്ദിക്കുന്നതിനും അതില്‍ അഭിമാനിക്കുന്നതിനും ഒപ്പം തന്നെ അവളെ സ്‌നേഹപൂര്‍വം കളിയാക്കുകയാണ് എസ്ആര്‍കെ.

ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗങ്ങളായി കിങ്ങ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സമയം ചെലവഴിച്ചിരുന്നു. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുകയായിരുന്നു ഷാരൂഖ്, ഇതിനിടയില്‍ ആണ് മകള്‍ സുഹാനയുടെ ഇന്‍സ്റ്റഗ്രാം ഫൊട്ടൊയ്ക്ക് കമന്റ് ചെയ്യാനും താരം സമയം കണ്ടെത്തിയത്.

ദുബായിലെ ഹോട്ടല്‍ അറ്റ്‌ലാന്റിസിന്റെ ലോഞ്ചിനായെത്തിയതാണ് സുഹാന. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 
സായ അക്തറിനൊപ്പമുള്ള ദി ആര്‍ച്ചീസിലൂടെ സിനിമാലോകത്തെത്താന്‍ ഒരുങ്ങുകയാണ് സുഹാന. ഷാരൂഖ് മാത്രമല്ല, താരങ്ങളായ അനന്യ പാണ്ഡെ, ഷനായ കപൂര്‍ എന്നിവരുടെ കമന്റുമായി എത്തി

ഇതിനു മുന്‍പും ഷാരൂഖ് ഇത്തരത്തില്‍ സുഹാനയുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ദീപാവലി സമയത്ത് സുഹാന സാരി അണിഞ്ഞ് പങ്കുവച്ച ചിത്രത്തില്‍ നിനക്ക് അതിന് സാരി ഉടുക്കാന്‍ അറിയുമോ എന്നതായിരുന്നു ഷാരൂഖിന്റെ കമന്റ്.

ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് ഷാരൂഖ്- ഗൗരി ദമ്പതികളുടെ മക്കള്‍. പത്താന്‍ റിലീസിന്റെ അന്ന് താങ്കള്‍ എന്തായിരിക്കും ചെയ്യുക എന്ന ആരാധകന്റെ ചോദ്യത്തിന് ഞാന്‍ മക്കള്‍ക്കൊപ്പം അന്നേ ദിവസം സമയം ചെലവഴിക്കുമെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ബിഗ് സ്‌ക്രീനിലെത്തിയ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തി. അറ്റ്‌ലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ജവാന്‍, രാജ്കുമാര്‍ ഹിരാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റ് ചിത്രങ്ങള്‍

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suhana Khan (@suhanakhan2)

Read more topics: # ഷാരൂഖ്
shah rukh khan funny comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES