Latest News

മക്കള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിവരുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ പാഞ്ഞെത്തി യുവാവ്; അപ്രതീക്ഷിതമായി കൈയില്‍ പിടിച്ച യുവാവില്‍ നിന്നും അച്ഛനെ സംരക്ഷിച്ച് മകന്‍ ആര്യന്‍ ഖാന്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
മക്കള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിവരുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ പാഞ്ഞെത്തി യുവാവ്; അപ്രതീക്ഷിതമായി കൈയില്‍ പിടിച്ച യുവാവില്‍ നിന്നും അച്ഛനെ സംരക്ഷിച്ച് മകന്‍ ആര്യന്‍ ഖാന്‍; വൈറലാകുന്ന വീഡിയോ കാണാം

യര്‍പോര്‍ട്ടില്‍ ഷാരൂഖ് ഖാന് നേരെ ആരാധകന്റെ പ്രതീക്ഷിക്കാത്ത ആക്രമണം. നടന്റെ അനുവാദമില്ലാതെ കടന്നു പിടിച്ച ആരാധകനില്‍ നിന്ന് മകന്‍ ആര്യന്‍ ഷാരൂഖ് ഖാനെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുംബയ് എയര്‍പോര്‍ട്ടിലായിരുന്നു സംഭവം.

ഷാരൂഖിനൊപ്പം മക്കളായ ആര്യനും അബ്റാമും മാനേജര്‍ പൂജ ദദ്ലാനിയും ഉണ്ടായിരുന്നു. അറൈവല്‍ ഗേറ്റിനടുത്തെത്തിയതും കിംഗ് ഖാനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു യുവാവ് എത്തി. പെട്ടെന്ന് അയാള്‍ താരത്തിന്റെ കൈയില്‍ കടന്ന് പിടിക്കുകയായിരുന്നു. അസ്വസ്ഥനായ ഷാരൂഖ് പിന്നിലേക്ക് ചാഞ്ഞു. ഉടന്‍ തന്നെ ആര്യന്‍ അച്ഛന്റെ സഹായത്തിനെത്തുകയും കൈയില്‍ പിടിച്ച് കാറിനടുത്തേക്ക് കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ഇരുവരും രണ്ടു കാറിലാണ് യാത്രയായത്.

സിനിമാ ചിത്രീകരണത്തിന് ചെറിയ ഇടവേള നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഈ വര്‍ഷം തുടക്കം മുതല്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.വമ്പന്‍ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഉള്ളത്. രാജ്കുമാര്‍ ഹിറാനിയുടെ ഡങ്കി, അറ്റ്ലിയുടെ ജവാന്‍, ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരോടൊപ്പം പത്താന്‍ എന്നിയാണ് സൂപ്പര്‍താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.

Fan tries to hold Shah Rukh Khan hand

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES