മേലാല്‍ ഇങ്ങനെയുളള കാര്യം പറയാന്‍ വിളിക്കരുത്..! ലിയോണിനെ വിറപ്പിച്ച സ്റ്റെഫി പിന്നെ ഭാര്യയായ കഥ..!

Malayalilife
topbanner
മേലാല്‍ ഇങ്ങനെയുളള കാര്യം പറയാന്‍ വിളിക്കരുത്..! ലിയോണിനെ വിറപ്പിച്ച സ്റ്റെഫി പിന്നെ ഭാര്യയായ കഥ..!

നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ലില്ലിക്കുട്ടിയായിട്ടാണ് സ്റ്റെഫിയെ ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയം. സീരിയല്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. വിവാഹശേഷവും അഭിനയം വിടാതെ സീരീയലുകളില്‍ സജീവമാണ് സ്റ്റെഫി. ഭര്‍ത്താവ് ലിയോണിനെ പ്രണയിച്ചാണ് സ്റ്റെഫി വിവാഹം കഴിച്ചത്. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള ദമ്പതികളുടെ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.

അഭിനേത്രി എന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് സ്റ്റെഫി. കോഴിക്കോട് സ്വദേശിനിയായ താരം ചെറുപ്പം മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് അഭ്യസിക്കുന്നുണ്ട്. ഇപ്പോള്‍ കോഴിക്കോട് സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്ന സ്‌റ്റെഫിയും ഭര്‍ത്താവും ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. പ്രൊഫഷണല്‍ അഡ്വക്കേറ്റ് കൂടിയാണ് സഅറ്റെഫി. ഇപ്പോള്‍ ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. സംവിധായകനായ ലിയോണ് കെ തോമസ് ആണ് സ്റ്റെഫിയുടെ ഭര്‍ത്താവ്. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ അതിഥികളായി പങ്കെടുക്കവേ, സ്റ്റെഫിയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ലിയോണ് മനസ്സ് തുറന്നു.

സിനിമയുമായി ബന്ധപ്പെട്ടാണ് സ്റ്റെഫിയും ലിയോണും ആദ്യം പരിചയപെട്ടത്. തന്റെ ഭാഗം അഭിനയിച്ചുകഴിഞ്ഞാല്‍ അച്ഛനെയും അമ്മയുടെയും അടുത്ത് പോയിരിക്കുന്ന സ്‌റ്റെഫിക്ക് ആദ്യം ജാഡയെന്ന് കരുതിയെങ്കിലും പാവമാണെന്ന് പിന്നെ മനസിലായി.പിന്നീടൊരിക്കല് പള്ളിയില് വച്ച് സ്റ്റെഫിയെ കണ്ടു. അതിന്‌ശേഷം ലിയോണ്‍ സ്‌റ്റെഫിയെ ഫോണില് വിളിച്ച് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നു ചോദിച്ചു. ഇല്ലെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു എന്നും പറഞ്ഞു. എന്നാല്‍, മേലാല് ഇങ്ങനെയുള്ള കാര്യം പറയാന് വിളിക്കരുതെന്ന് പറഞ്ഞ് സ്റ്റെഫി ഫോണ്‍ കട്ടാക്കുകയാണ് ചെയ്തത്. അതോടെ അക്കാര്യം ലിയോണ്‍ വിട്ടു.

എന്നാല്‍ 6 മാസത്തിന് ശേഷം സ്റ്റെഫി തിരികെ വിളിച്ച് വിവാഹത്തെപറ്റി സംസാരിച്ചു. 6 മാസം സ്റ്റെഫി ലിയോണിെനെ പഠിക്കുകയായിരുന്നു. അതിനെപറ്റി ചിന്തിച്ചു, പള്ളിയില് പോയി പ്രാര്ത്ഥിച്ചു. കുഴപ്പമില്ലെന്ന് തോന്നി. ഇയാളെ വിവാഹം ചെയ്യാമെന്ന് തോന്നി എന്നാണ് സ്റ്റെഫി പറഞ്ഞത്. വൈകിട്ട് വീട്ടിലേക്കെത്തിയപ്പോള്‍ മമ്മി സ്റ്റെഫിയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞു. ഇടയ്ക്കിടയ്ക്കിടെ സ്റ്റെഫി വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. മമ്മിയുടെ മോന്‍ വിളിച്ചിട്ട് കല്യാണം കഴിക്കണമെന്ന് പറഞ്ഞു, മകനെക്കുറിച്ച് മമ്മിയുടെ അഭിപ്രായം എന്താണെന്നാണ് സ്റ്റെഫി ചോദിച്ചത് ഈ സംഭവം കഴിഞ്ഞ് 6 വര്ഷത്തിന് ശേഷമാണ് ദമ്പതികള്‍ വിവാഹിതരായത്. പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മതിയെന്നായിരുന്നു തീരുമാനം. ഒരു സിനിമ റിലീസ് ചെയ്തിട്ടേ പെണ്ണ് കെട്ടുള്ളൂവെന്നും ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ, ജനുവരിയില് സിനിമ റിലീസ് ചെയ്തു. മാര്ച്ചില് വിവാഹവും കഴിഞ്ഞെന്നും ലിയോണ് പറയുന്നു. വിവാഹ ശേഷവും സ്‌ക്രീനില്‍ സജീവയായ സ്‌റ്റെഫിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണ്. തന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ഭര്‍ത്താവ് ലിയോണ്‍ എന്നും സന്തോഷം നിറഞ്ഞതാണ് തന്റെ ജീവിതമെന്നും സ്റ്റെഫി പറയുന്നു.

 

Read more topics: # serial actress,# stephy leon,# love story
serial actress stephy leon love story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES