അരുണിനെ ആദ്യമായി കാണുമ്പോള്‍ സെപ്പറേറ്റഡായിരുന്നു; വിവാഹ മോചനത്തെക്കുറിച്ച് അറിയുന്നത് മറ്റുള്ളവര്‍ പറഞ്ഞ്; ഞാന്‍ കാരണമല്ല ഡിവോഴ്‌സ് സംഭവിച്ചത്; അരുണ്‍ ഒരു നല്ല വ്യക്തി; തീരുമാനത്തില്‍ തെറ്റൊന്നും തോന്നുന്നില്ല;ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ പപ്പയും മമ്മിയും ഡിവോഴ്‌സ് ആയതിനാല്‍ വേദന മനസിലാകും; വിവാദങ്ങളോട് പ്രതികരിച്ച് സീരിയല്‍ നടി സായ് ലക്ഷ്മി
മലയാള സീരിയല്‍ ലോകത്ത് ചുവടുറപ്പിച്ച് വരുന്ന യുവനടിയും മോഡലുമാണ് സായ് ലക്ഷ്മി. സാന്ത്വനം2 സീരിയലില്‍ മിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങിയശേഷമാണ് സായ് ലക്ഷ്മി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. സാന്ത്വനം 2വിന്റെ ഭാഗമാകും മുമ്പ് കനല്‍പൂവ് എന്ന പരമ്പരയിലാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്.
അടുത്തിടെയായി സായ് ലക്ഷ്മിയെ ചുറ്റിപ്പറ്റി ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ച നിറയുകയാണ്. പാര്‍വതി വിജയ്‌യും ക്യാമറാമാന്‍ അരുണും വിവാഹമോചിതരായ കാര്യം പുറത്തുവതിന് പിന്നാലെ സായ് ലക്ഷ്മിയുമായുള്ള അരുണിന്റെ പ്രണയവും ചര്‍ച്ചയായിരുന്നു. അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്മിയാണെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയായിരുന്നു സായ് ലക്ഷ്മിയുടെ തുറന്നു പറച്ചില്‍.
പലരും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയില്‍ പറയുന്നു. ''ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ അരുണിനെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ, എന്താണെന്നോ, സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. അവരുടെ വിവാഹമോചനത്തെക്കുറിച്ച് ഞാന്‍ അറിയുന്നതു തന്നെ മറ്റുള്ളവര്‍ പറഞ്ഞാണ്. ഞങ്ങളെ അറിയാവുന്ന, ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം, ഞാന്‍ കാരണമല്ല ആ ഡിവോഴ്സ് സംഭവിച്ചത് എന്ന്'', സായ് ലക്ഷ്മി പറഞ്ഞു.
ഞാന്‍ പുള്ളിയോട് സംസാരിക്കുന്ന സമയത്ത് ആള് ഡിപ്രഷനിലായിരുന്നു. എന്താണ് പ്രശ്നം, എന്താണ് ഇഷ്യൂവെന്ന് ഞാന്‍ ചോദിച്ചിരുന്നു. തുറന്ന് പറയാന്‍ പറ്റുന്നതാണെങ്കില്‍ പറയൂ ഒരു ഫ്രണ്ടെന്ന നിലയില്‍ എല്ലാം തുറന്ന് പറയാമെന്ന് പറഞ്ഞാണ് ഞങ്ങള്‍ കോണ്ടാക്റ്റ് തുടങ്ങുന്നത്. ആ സമയത്ത് റിലേഷന്‍ഷിപ്പൊന്നും തുടങ്ങിയിട്ടില്ല. ഡിവോഴ്സായ ഒരാളെ തന്നെ വേണോ, ഇങ്ങനെ ഇഷ്യൂസൊക്കെയുള്ള ആളല്ലേ എന്നൊക്കെ ഒരുപാട് പേര് ചോദിക്കുന്നുണ്ട്. ഡിവോഴ്സെന്ന് പറയുന്നത് ഒരാളുടെ ജീവിതം അവസാനിക്കുന്ന കാര്യമല്ല.
ഡിവോഴ്സായ ഒരാള്‍ക്ക് കൂട്ടിനൊരാള്‍ വേണം വേറൊരു ലൈഫ് വേണമെന്ന് തോന്നിയാല്‍ അതില്‍ ഒരു തെറ്റും നമുക്ക് പറയാനാവില്ല. ഡിവോഴ്സായെന്ന് കരുതി ജീവിതം ഇവിടെ തീര്‍ന്നുവെന്ന് നമുക്ക് വിചാരിക്കാന്‍ പറ്റത്തില്ല. അതില്‍ നിന്നും മൂവ് ഓണ്‍ ചെയ്യണം. അവിടെയൊരു എന്റിങ് ഒന്നുമല്ല. പുള്ളി മാത്രമല്ല എത്രയോ പേര് ഡിവോഴ്സായതിനുശേഷം ഒരു റിലേഷനില്‍ പോയി വിവാഹം ചെയ്ത് സന്തോഷമായിട്ട് ജീവിക്കുന്നുണ്ട്.
തനിക്ക് മറ്റാരുടെയെങ്കിലും കുടുംബം തകര്‍ക്കേണ്ട ആവശ്യമില്ലെന്നും തന്റെ പപ്പയും മമ്മിയും ഡിവോഴ്‌സ് ആയതിനാല്‍ തന്നെ ആ വേദന മറ്റാരെക്കാലും തനിക്ക് മനസിലാകുമെന്നും സായ് ലക്ഷ്മി വീഡിയോയില്‍ പറയുന്നു. ''ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് എന്റെ പപ്പയും മമ്മിയും ഡിവോഴ്‌സ് ആയത്. ആ സമയത്ത് ഞാനും എന്റെ മമ്മിയും എന്റെ പപ്പയും അനുഭവിച്ച വേദനകള്‍ എനിക്കറിയാം. അതെല്ലാം മനസിലാക്കി, വേറൊരാളെ അതിലേക്ക് തള്ളിവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'', സായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
എനിക്ക് ഞാന്‍ ചെയ്ത കാര്യത്തില്‍ ഒന്നും റോംഗായിട്ട് തോന്നുന്നില്ല. നീ ഓക്കെയാണോയെന്ന് പുള്ളി എപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ഈ ഇഷ്യൂസൊക്കെ ഇങ്ങനെ നടക്കുമ്പോളെല്ലാം പുള്ളി ചോദിക്കുന്നത് അതാണ്. എന്തെങ്കിലും ബാഡ് ഫീല്‍ ചെയ്യുന്നുണ്ടോ, എന്തെങ്കിലും ബോറായിട്ടുണ്ടോ, എന്തുണ്ടെങ്കിലും പറയണം, ഒന്നും മനസില്‍ വെച്ചോണ്ടിരിക്കരുത് എന്നൊക്കെ എപ്പോഴും പറയാറുണ്ട്.
വിവാഹമോചിതനായ ആയ ഒരാളെത്തന്നെ പ്രേമിക്കണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ടെന്നും ഡിവോഴ്‌സ് ആയെന്ന പേരില്‍ ജീവിതം അവസാനിക്കുന്നില്ലെന്നും അവര്‍ക്ക് വീണ്ടും മറ്റൊരാളെ പ്രേമിക്കാമെന്നും സായ് ലക്ഷ്മി വീഡിയോയില്‍ പറയുന്നു. തന്നെ സംബന്ധിച്ച്, അരുണ്‍ ഒരു നല്ല വ്യക്തിയാണെന്നും ആ തീരുമാനത്തില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഞാനെടുത്ത തീരുമാനം എനിക്കൊരിക്കലും തെറ്റായി തോന്നിയിട്ടില്ല. നല്ലൊരു തീരുമാനമാണ് ഞാന്‍ എടുത്തത് എന്നേ പറയുള്ളൂ. അദ്ദേഹം നല്ലൊരാളാണ്. അദ്ദേഹത്തെ എനിക്ക് ഒരുപാടിഷ്ടമാണെന്നും പറഞ്ഞാണ് സായ് ലക്ഷ്മി അവസാനിപ്പിച്ചത്.
നാല് വര്‍ഷം മുമ്പായിരുന്നു പാര്‍വതി വിജയിയുമായുള്ള അരുണിന്റെ വിവാഹം. കുടുംബവിളിക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു പാര്‍വതി. അതേ സീരിയലില്‍ ക്യാമറാമാനായിരുന്നു അരുണ്‍. മൂന്ന് മാസത്തെ പ്രണയത്തിനുശേഷം ഇരുവരും ഒളിച്ചോടി വിവാഹിതരായി. കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ഇരുവരും ഒളിച്ചോടി വിവാഹിതരായത്. അതിനുശേഷം കുടുംബവിളിക്ക് സീരിയലില്‍ നിന്നും പാര്‍വതി പിന്മാറി. ഒരു വര്‍ഷമായി പാര്‍വതിയും അരുണും പിരിഞ്ഞ് താമസിക്കുകയാണ്. ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിരന്തരമായി വന്ന് തുടങ്ങിയതോടെയാണ് ബന്ധം വേര്‍പ്പെടുത്തിയെന്ന് പാര്‍വതി വെളിപ്പെടുത്തിയത്.