നിയമപരമായോ അല്ലാതെയോ വിവാഹമൊന്നും കഴിച്ചിട്ടില്ലെങ്കിലും ഒരുമിച്ചാണ് സീരിയല്‍ നടി സായ് ലക്ഷ്മിയും അരുണ്‍ രാവണ്‍ എന്ന സീരിയല്‍ ക്യാമറാമാനും കഴിയുന്നത്. ഇപ്പോഴിതാ, അരുണിന്റെ വീട്ടിലേക്ക് വലതുകാല്‍ വച്ചു കയറാനുള്ള ഒരുക്കത്തിലാണ് സായ് ലക്ഷ്മി. അതിന്റെ സൂചനയെന്നോണം അരുണിന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സായ് ലക്ഷ്മി. സ്‌കൂള്‍ യൂണിഫോമിലുള്ള സായ് ലക്ഷ്മിയും സെല്‍ഫി ചിത്രത്തിന് പോസ് ചെയ്ത് ചിരിക്കുന്ന അരുണിന്റെ അമ്മയേയുമാണ് കാണാന്‍ സാധിക്കുന്നത്. ഒരു റെസ്റ്റോറന്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ തിരക്കിലായിരുന്നു സീരിയല്‍ നടി സായ് ലക്ഷ്മി. പരീക്ഷ കഴിഞ്ഞ് ഇത് അവസാനിച്ചു എന്ന് സൂചിപ്പിച്ച് പോസ്റ്റിട്ടതിനു പിന്നാലെയാണ് അമ്മയ്ക്കൊപ്പമുള്ള ഈ സന്തോഷ നിമിഷവും സായ് ലക്ഷ്മി പകര്‍ത്തിയത്. അതേസമയം, തന്റെ മൂന്നാമത്തെ മരുമകളെ കൈപിടിച്ച് വീട്ടിലേക്ക് കയറ്റാനുള്ള ഒരുക്കത്തിലാണ് അരുണിന്റെ വീട്ടുകാര്‍. അപ്രതീക്ഷിതമായിട്ടായിരുന്നു അരുണിന്റെ പാര്‍വതിയുമായുള്ള ആദ്യ വിവാഹം. അതു രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ക്ഷേത്രത്തില്‍ വച്ച് താലികെട്ടി നേരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു പാര്‍വതിയെ. ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞതിനു പിന്നാലെയാണ് അരുണിന്റെ അനിയനും പ്രണയിച്ചു വിവാഹം കഴിച്ചത്. അതും ക്ഷേത്രത്തില്‍ വച്ചുള്ള വിവാഹമായിരുന്നു. പിന്നാലെയാണ് സായ് ലക്ഷ്മിയും മൂന്നാമത്തെ മരുമകളായി എത്തുന്നത്.
അതേസമയം, ഒരുമിച്ചുള്ള ജീവിതം ആഘോഷമാക്കുകയാണ് അരുണും സായ് ലക്ഷ്മിയും. ഇവര്‍ പൊന്മുടിയിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളെല്ലാം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. സാന്ത്വനം 2വില്‍ നിന്നും മിത്രയേയും അരുണിനെയും പുറത്താക്കിയതിനു പിന്നാലെ അരുണിന് മറ്റൊരു സീരിയലില്‍ ക്യാമറാമാനായി ലഭിച്ചെങ്കിലും സായ് ലക്ഷ്മിയ്ക്ക് നേരത്തെ വന്നൊരു ഓഫറു കൂടി നഷ്ടപ്പെടുകയാണുണ്ടായത്. കഴിഞ്ഞ കുറച്ചു കാലമായി സാന്ത്വനം 2 എന്ന സീരിയലിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് സായ് ലക്ഷ്മി എന്ന നടിയിലൂടെയാണ്. പരമ്പരയില്‍ മിത്രയായി എത്തിയ സായ് ലക്ഷ്മിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു വരവേയാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടിയുടെ സ്വകാര്യ ജീവിതത്തില്‍ അരങ്ങേറുന്നത്. നടിയെ തേടി മറ്റൊരു ചാനലില്‍ ആരംഭിക്കാനിരുന്ന പുതിയ പരമ്പരയില്‍ നിന്നും ഓഫറും എത്തിയിരുന്നു. ആ സമയത്താണ് സാന്ത്വനം 2വിന്റെ ക്യാമറാമാനായ അരുണ്‍ രാവണുമായുള്ള പ്രണയം സീരിയല്‍ സെറ്റിലും തുടര്‍ന്നുണ്ടായ ഗുരുതരമായ പ്രശ്നങ്ങള്‍ കാരണം സീരിയലിന്റെ പ്രതിച്ഛായയെ തന്നെ മോശകരമായി ബാധിക്കും എന്ന അവസ്ഥയിലേക്ക് എത്തിയത്. ഇതോടെയാണ് പരമ്പരയില്‍ നിന്നും രണ്ടുപേരെയും പുറത്താക്കുകയും ചെയ്തു.
തുടര്‍ന്ന് പുതിയതായി തുടങ്ങാനിരിക്കുന്ന പരമ്പരയായിരുന്നു സായ് ലക്ഷ്മിയുടെ പ്രതീക്ഷ. ആ പരമ്പരയിലേക്ക് സായ് ലക്ഷ്മിയെ സീരിയലിലേക്ക് എടുത്താല്‍ ഇനിയും പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നും അതു ചാനലിനു തന്നെ ചീത്തപ്പേരായി വന്നേക്കാം എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ബുദ്ധിപരമായ തീരുമാനത്തിലേക്ക് പുതിയ പരമ്പരയും ചാനലും എത്തിയത്. മറ്റൊരു പുതിയ താരത്തെ പകരം ആ സീരിയലിലേക്ക് കാസ്റ്റ് ചെയ്യുകയും ചെയ്തു. എങ്കിലും പ്ലസ് ടു പരീക്ഷയുടെ തിരക്കിലും അരുണിനൊപ്പമുള്ള ലിവിംഗ് ടുഗെദറിലുമാണ് സായ് ലക്ഷ്മി ഇപ്പോഴുള്ളത്. അതിന്റ ചിത്രങ്ങളാണ് നടി ഇപ്പോള്‍ പങ്കുവെക്കുന്നതും.
അരുണിന്റെ ബുള്ളറ്റില്‍ ഒരു ഷോര്‍ട്ട് ട്രിപ്പിന് ഇരുവരും പോയ ചിത്രങ്ങളും വീഡിയോകളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ബുള്ളറ്റ് യാത്രയ്ക്കിടെ ചിരിച്ച മുഖത്തോടെ സായ് ലക്ഷ്മി പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാന്ത്വനത്തിലേക്ക് എത്തും മുന്നേ വേറെയും സീരിയലുകളില്‍ സായ് ലക്ഷ്മി അഭിനയിച്ചിരുന്നു. സൂര്യാ ടിവിയിലെ കനല്‍പ്പൂവ് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ ആതിര എന്ന കഥാപാത്രവും സൂര്യയില്‍ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രവുമായി എല്ലാം സായ് ലക്ഷ്മി എത്തിയിരുന്നു. എങ്കിലും സാന്ത്വനം 2വിലെ മിത്രയായി എത്തിയപ്പോഴാണ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതും ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും ആര്യന്‍ - മിത്ര കോമ്പോ ആഘോഷമാക്കിയതും.
സാന്ത്വനം 2 ആരംഭിച്ച് ഒരു വര്‍ഷം തികയാന്‍ വെറും മൂന്ന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അതിലെ ക്യാമറാമാനായ അരുണുമായുള്ള പ്രണയം പുറംലോകം അറിഞ്ഞതും അവരെ ചുറ്റിപ്പറ്റി നിരവധി പ്രശ്‌നങ്ങള്‍ ഷൂട്ടിംഗ് സെറ്റിലേക്കും എത്തിയത്. പിന്നാലെയാണ് സായ് ലക്ഷ്മിയേയും അരുണിനേയും പരമ്പരയില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു. സായ് ലക്ഷ്മി പ്ലസ് ടു വിദ്യാര്‍ത്ഥിയാണെങ്കിലും 18 വയസ് പൂര്‍ത്തിയായതാണ്. അതുകൊണ്ടു തന്നെ, നിയമവശങ്ങള്‍ വച്ച് സായ് ലക്ഷ്മിയുടെ വീട്ടുകാര്‍ക്കും മകളെ അവളുടെ ഇഷ്ടത്തിന് വിടാനെ സാധിച്ചുള്ളൂ.
18-ാം പിറന്നാള്‍ ആഘോഷത്തിനു പിന്നാലെയാണ് അരുണിനൊപ്പം പോയതും ജീവിതം ആരംഭിച്ചതും. ഈ തീരുമാനം തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും സായ് ലക്ഷ്മിയോട് മാതാപിതാക്കള്‍ കരഞ്ഞു പറഞ്ഞിട്ടും അതുകേട്ടില്ലായെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സായ് ലക്ഷ്മിയുടെ ഇറങ്ങിപ്പോക്ക് മാതാപിതാക്കളെയും മാനസികമായി തകര്‍ത്തു കളഞ്ഞിട്ടുണ്ട്. മകള്‍ക്ക് 18 വയസ് പൂര്‍ത്തിയായതിനാല്‍ നിയമപരമായും മകളെ തിരികെ എത്തിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടത്തിലാണ് അവര്‍.