Latest News

രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍  ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് വിയോജിപ്പ്; ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടിഅരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്; സീമ വിനീതിന്റെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍  ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് വിയോജിപ്പ്; ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടിഅരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്; സീമ വിനീതിന്റെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ശ്രദ്ധേയായി മാറിയ താരമാണ് സീമ വിനീത്. ട്രാന്‍സ ജെന്‍ഡറായ സീമ തന്റെ ജീവിതം പടുത്തുയര്‍ത്തിയത് ആര്‍ക്കും മാതൃകയാവുന്ന തരത്തിലായിരുന്നു. സ്വന്തമായ കഷ്ടപ്പാടുകള്‍ക്കിടയിലൂടെയാണ് സ്ത്രീയാവുക എന്ന സ്വത്തം താരം നേടിയെടുക്കുന്നത്.
            
സ്ത്രീയാണെന്ന ചിന്തയില്‍ ജീവിക്കുന്ന തന്നെ പോലെയുളളവര്‍ക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സ്വന്തം ജന്‍ഡര്‍ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് മുന്‍പ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും നടിയും ട്രാന്‍സ്ജെന്‍ഡറുമായ സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമയുടെ ഈ തുറന്നു പറിച്ചില്‍. 

രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍ ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീര്‍ത്തും വിയോജിപ്പ് മാത്രം അവിടെ നിങ്ങള്‍ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതം, ആ കുട്ടികളുടെ ജീവിതം അവര്‍ക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്‌നേഹവും ചേര്‍ത്ത്‌നിര്‍ത്തലുകളുംമാണ്, ഇത് ആരേലും ചോദ്യം ചെയ്യാന്‍ വന്നാല്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരം (situation ship, sexuality, ഇങ്ങനെ കുറെ പുകമറകള്‍ അല്ലേ ഞാന്‍ ഒന്നും ചോദിക്കട്ടെ<

 വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലര്‍, അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി ആണോ നിങ്ങള്‍ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്....? അതോ അതിനുള്ള മറുപടി ആ സ്ത്രീകള്‍ പീഡിപ്പിച്ചു എന്നാണോ 

മനസ്സുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതല്‍ ഓര്‍മ്മ വെച്ച നാളുകള്‍ മുതല്‍ ഞാന്‍ സ്ത്രീയാണ് എന്ന ചിന്തയില്‍ ജീവിക്കുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഒരിക്കലും ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണ്... അത് മാത്രമല്ല ഒരു വിവാഹം കഴിച്ചത് നിര്‍ബന്ധത്തില്‍ വീട്ടുകാരുടെ പക്ഷേ വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ.... മറ്റുള്ളവരില്‍ മോശം ചിന്താഗതി സൃഷ്ട്ടിക്കുകയല്ലേ... ഇതെല്ലാം കഴിയുമ്പോള്‍ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷം ആണത്രേ അറിഞ്ഞത് 

ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടിഅരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്...അതിനു ഇത്ര കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ചു മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധകാര്യങ്ങളും ഇല്ല. സീമ വിനീത് കുറിച്ചു.

Read more topics: # സീമ വിനീത്
seema vineeth social media posT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക