Latest News

പിരിയാന്‍ എളുപ്പമെന്ന് മനസ്സിലായി; പിരിയാന്‍ പറയാനും അതിനേക്കാള്‍ എളുപ്പം; പരസ്പരം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയുന്നിടത്ത്; വീണ്ടും  വീണ്ടും ഒരുമിച്ചെന്ന സൂചനയുമായി സീമ വിനീത് 

Malayalilife
 പിരിയാന്‍ എളുപ്പമെന്ന് മനസ്സിലായി; പിരിയാന്‍ പറയാനും അതിനേക്കാള്‍ എളുപ്പം; പരസ്പരം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയുന്നിടത്ത്; വീണ്ടും  വീണ്ടും ഒരുമിച്ചെന്ന സൂചനയുമായി സീമ വിനീത് 

മേക്കപ്പ് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സീമ വിനീത് സോഷ്യല്‍ മീഡിയയിലെ താരമാണ്.  അടുത്തിടെ തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സീമ വിനീത് സംസാരിക്കുകയുണ്ടായി. പങ്കാളിയില്‍ നിന്നുണ്ടായ മോശം വാക്കുകളും പെരുമാറ്റവും കാരണം വിവാഹത്തില്‍ നിന്ന് പിന്മാറുന്നു എന്നായിരുന്നു സീമ വിനീതിന്റെ പ്രഖ്യാപനം. ജെന്‍ഡര്‍ അധിക്ഷേപം നേരിട്ടെന്നും ഒരുമിച്ച് മുന്നോട്ട് പാേകാന്‍ പറ്റില്ലെന്നുമായിരുന്നു സീമ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് അന്ന് ഏറെ ചര്‍ച്ചയായി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് സീമ പിന്‍വലിച്ചു. പങ്കാളിയുമായി വീണ്ടും ഒരുമിക്കുകയാണെന്ന് വ്യക്തമാക്കുകയാണിപ്പോള്‍ സീമ വിനീത്. 'പിരിയാന്‍ എളുപ്പമാണ് എന്ന് മനസ്സിലായി..... പിരിയാന്‍ പറയാനും അതിനേക്കാള്‍ എളുപ്പമാണ്..... പക്ഷേ പരസ്പരം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയുന്നിടത്ത്......,' എന്ന് കുറിച്ച് കൊണ്ടാണ് പങ്കാളിക്കൊപ്പമുള്ള ഫോട്ടോകള്‍ സീമ വിനീത് പങ്കുവെച്ചത്.

മുമ്പൊരിക്കലും വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു. ഇത് രണ്ടാം തവണയാണ് സീമ പോസ്റ്റ് പിന്‍വലിക്കുന്നത്. ആദ്യത്തെ പോസ്റ്റ് നീക്കിയതിനെക്കുറിച്ച് നേരത്തെ സീമ പരാമര്‍ശിച്ചിരുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് അന്ന് പോസ്റ്റ് പിന്‍വലിച്ചത്. ഇനി ആ വ്യക്തിയില്‍ നിന്ന് അത്തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ഇത് ആവര്‍ത്തിച്ചെന്ന് അന്ന് സീമ വിനീത് ആരോപിച്ചു.

വ്യക്തിഹത്യയും ജെന്‍ഡര്‍ അധിക്ഷേപവും നേരിട്ടു. ഞാനെന്ന വ്യക്തിയെ ഇല്ലാതാക്കുന്ന അധിക്ഷേപ വാക്കുകളാണ് കിട്ടിക്കൊണ്ടിരുന്നത്. യാതൊരു വിലയും തരാതെ സംസാരിച്ചു. തൊഴിലിനെയും അധിക്ഷേപിച്ചു. ഒരുപാട് തവണ മറ്റുള്ളവര്‍ക്ക് മുമ്പില്‍ മാതൃകാ ദമ്പതികളായി അഭിനയിച്ചെന്നും അന്ന് സീമ വിനീത് തുറന്ന് പറഞ്ഞു. ഈ പോസ്റ്റാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.

അതേസമയം സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേരും എത്തി. പരസ്പരം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകുക.തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ആശംസകള്‍ എന്നാണ് ആളുകള്‍ കുറിച്ചത്.


 

Read more topics: # സീമ വിനീത്
seema vineeth and nishanth latest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES