Latest News

വീട്ടിലേക്ക് വന്ന് തല്ലണം, വീട് ആക്രമിക്കണം, കല്യാണം മുടക്കണം; പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്നു; ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേര്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയിലുണ്ട്;അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍; വീഡിയോയുമായി സീമാ വിനീത് 

Malayalilife
 വീട്ടിലേക്ക് വന്ന് തല്ലണം, വീട് ആക്രമിക്കണം, കല്യാണം മുടക്കണം; പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്നു; ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേര്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയിലുണ്ട്;അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍; വീഡിയോയുമായി സീമാ വിനീത് 

ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നുള്ള സീമ പല എതിര്‍പ്പുകളെയും മറികടന്ന് സ്വയം അധ്വാനിച്ച് ജീവിക്കുന്ന ആളാണ്. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം അടുത്തിടെ ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാന്‍സ് വ്യക്തിയാണെന്ന് പറയുന്നവര്‍ക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. 

ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകള്‍ തിരിഞ്ഞെന്ന് സീമ വിനീത് പറയുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫേസ്ബുക്ക് ലൈവില്‍ കാണിക്കുന്നുണ്ട്

ഞാന്‍ വര്‍ക്കിന് പോകുന്ന സ്ഥലത്ത് വെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയില്‍ വന്ന് മൈക്ക് കെട്ടി വെച്ച് വിളിച്ച് പറയണം, എന്റെ വീട്ടിലേക്ക് വന്ന് തല്ലണം, വീട് ആക്രമിക്കണം, കല്യാണം മുടക്കണം എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. പബ്ലിക് ?ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് എന്നെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. എനിക്കിത് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ എന്റെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കും. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.

ഞാന്‍ പിടിച്ച് പറിക്കാരിയാണെന്ന് പറയുന്നു. പത്ത് പതിനഞ്ച് വര്‍ഷമായി നന്നായി ജോലി ചെയ്താണ് ഞാന്‍ ജീവിക്കുന്നത്. എന്റെ എല്ലാ പേഴ്‌സണല്‍ കാര്യങ്ങളും ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്. ഈ വോയ്‌സ് കേട്ട് എങ്ങനെയോ ആണ് വീട്ടിലെത്തിയത്. വീടായ കാലം മുതല്‍ എല്ലാവരുമുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. അപ്പോള്‍ എനിക്ക് പേടിയുണ്ട്. ?ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേര്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയിലുണ്ട്. അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഇവര്‍ കാരണം ഒരുപാട് പേര്‍ ആത്മഹത്യ ചെയ്തിട്ടുമുണ്ട്.

എന്നിട്ടും മൂടി വെച്ച് ആള്‍ക്കാരെ രക്ഷപ്പെടുത്തി കൊണ്ട് പോകുകയാണ്. മുമ്പാെരിക്കല്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് ഒരിക്കലും പ്രസവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അന്നും ഇത് പോലെ വളരെ മോശവും മൃ?ഗീയവുമായി എന്നെക്കുറിച്ച് ഗ്രൂപ്പില്‍ പറഞ്ഞു. ഇന്ന് ഞാന്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞാന്‍ ഒരു വ്യക്തിയുടെ പേര് പോസ്റ്റില്‍ പറഞ്ഞിട്ടില്ല.

ഇവര്‍ക്ക് മേലും കീഴും നോക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ളവരെ മനസിലാക്കി തുടങ്ങിയപ്പോള്‍ തന്നെ ഇവരെ അവ?ഗണിച്ച് ജീവിക്കാന്‍ തുടങ്ങിയതാണ്. തന്നെ ആക്രമിക്കാന്‍ പദ്ധതിയിട്ടവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും തനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവരെ വെറുതെ വിടരുതെന്നും സീമ വിനീത് പറയുന്നു. കഴിഞ്ഞ ദിവസം സീമ വിനീത് നടത്തിയ പരസ്യ വിമര്‍ശനമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് ആധാരം. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാന്‍ സ്ത്രീയാണ് ട്രാന്‍സ് ആണ് എന്റെ മക്കള്‍ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല.

അതിനു നിങ്ങള്‍ക്കു ഉള്ള ഉത്തരങ്ങള്‍ മറ്റുള്ളവര്‍ക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം. പൊതു സമൂഹത്തില്‍ ഇറങ്ങി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തോളം ആയി. ഇതുവരെയും നേരിടാത്തതും കേള്‍ക്കാത്തതും ആയ ചോദ്യങ്ങള്‍ ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേല്‍ നിയൊക്കെ ആണുങ്ങള്‍ ആണ്. അത്തരം ആളുകളോട് തീര്‍ത്തും വിയോജിപ്പാണെന്നായിരുന്നു സീമ വിനീത് നേരത്തെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഭീഷണികള്‍ വന്നത്.

Read more topics: # സീമ വിനീത്
seema vineeth cries while revealing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES