മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് സീമ ജി നായര്‍. ഒരു നടി എന്ന നിലയിലാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും ഇവര്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അവശത അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് ആണ് ഇവരുടെ ഇടപെടലിലൂടെ ഒരു പുതുജീവന്‍ ലഭിച്ചത്. ഇപ്പോള്‍ നന്ദു മഹാദേവയെ ഓര്‍ത്തെടുക്കുകയാണ് സീമ.
ക്യാന്‍സറിനോട് പൊരുതി സധൈര്യം ജീവിതത്തെ നേരിട്ട വ്യക്തിയായിരുന്നു നന്ദു മഹാദേവ. നന്ദു മരിച്ചിട്ട് 1095 ദിനങ്ങള്‍ കഴിഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്. വേദനകള്‍ കൂടുതലായി മനസ്സിലേക്ക് കൊണ്ടുവരരുത് എന്ന് പറയാറുണ്ടെങ്കിലും ഈ വേര്‍പാടുകള്‍ വേദനയെ മനസ്സിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പറ്റുന്നില്ല എന്നും ഇവര്‍ പറയുന്നു. ഫേസ്ബുക്കില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
''നന്ദൂട്ടാ, മോനെ നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് ഇന്നേക്ക് 1095 ദിവസങ്ങള്‍ കഴിയുകയാണ്. ദിവസങ്ങള്‍ എണ്ണിയെണ്ണി തള്ളിനീക്കുക എന്നു കേട്ടിട്ടില്ലേ? നിന്നെ സ്‌നേഹിക്കുന്നവരുടെ അവസ്ഥ ഇതുതന്നെയാണ് ഇപ്പോള്‍. പിന്നെ പ്രസവിച്ച അമ്മ ലേഖ ആണെങ്കിലും നൂറുകണക്കിന് അമ്മമാര്‍ ആയിരുന്നു അവരുടെ മകന്റെ സ്ഥാനം നിനക്കും കല്‍പ്പിച്ചു നല്‍കിയിരുന്നത്. അവരുടെ കണ്ണുനീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല.
നീ മനസ്സിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല. മറന്നു തീരുന്നില്ല എന്നതാണ് സത്യം. വേദനകള്‍ കൂടുതലായി മനസ്സിലേക്ക് കൊണ്ടുവരരുത് എന്ന് പറയാറുണ്ട്, പക്ഷേ ഈ വേര്‍പാടുകള്‍, വേദനകള്‍ മനസ്സിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പറ്റില്ല. കാരണം മോനോടുള്ള സ്‌നേഹം സീമാതീതം ആണ്. നീ എപ്പോഴും ചിരിച്ചുകൊണ്ട് മുന്നില്‍വന്ന് നില്‍ക്കുമായിരിക്കും എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ ഓര്‍ക്കാന്‍ മാത്രമല്ലേ പറ്റൂ, നന്ദൂട്ടാ, ഓര്‍ക്കാം, ഓര്‍ത്തുകൊണ്ടിരിക്കാം'' - ഇതാണ് ഇവര്‍ സമൂഹം മാധ്യമങ്ങളില്‍ കുറിച്ചത്.
2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോ?ഗം. നാലു വര്‍ഷത്തോളമായി ക്യാന്‍സറിനോട് പൊരുതിയതിന് ഒടുവില്‍ ആയിരുന്നു നന്ദുവിന്റെ വിയോ?ഗം. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന നന്ദു 27മത്തെ വയസില്‍ ആയിരുന്നു വിട പറഞ്ഞത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം - കാന്‍സര്‍ ഫൈറ്റേഴ്‌സ് & സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു.