താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇല്ലെന്ന മോഹന്‍ലാലിന്റെ നിലപാടില്‍ പ്രതികരണവുമായി സീമ.ജി.നായര്‍..തണല്‍ നല്‍കിയ മരം ഇല്ലാതായി കഴിയുമ്പോള്‍ മാത്രമാണ് പലരും ആ മരത്തിന്റെ വില മനസ്സിലാക്കുന്നതെന്നാണ് സീമ പറയുന്നത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നിന്നെടുത്ത മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സീമയുടെ പ്രതികരണം.
'തണലേകാന്‍ ഒരു വന്‍ മരം ഉള്ളപ്പോള്‍, തണലിന്റെ വില പലരും മനസ്സിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോള്‍ ആണ്, അത് നല്‍കിയ തണല്‍ എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്', സീമ ജി നായര്‍ കുറിച്ചു.
അതേസമയം അമ്മ ജനറല്‍ ബോഡി മീറ്റിംഗിനെ കുറിച്ചുള്ള പ്രതീക്ഷകളും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നടന്‍ നന്ദുവിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സീമയുടെ കുറിപ്പ്. അമ്മയ്ക്ക് പുറത്തുള്ളവര്‍ക്ക് സംഘടനയെ കുറിച്ച് എന്തും പറയാമെന്നും എന്നാല്‍ അത് കുറേ പേരുടെ ജീവശ്വാസം ആണെന്നും നടി കുറിച്ചു.
ഇന്ന് അമ്മ സംഘടനയുടെ 31-ാമത് ജനറല്‍ ബോഡി.. പുറമെ നില്‍ക്കുന്നവര്‍ക്ക് അമ്മയെ കുറിച്ച് എന്തും പറയാം, ഓരോ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ടു പോകുമ്പോള്‍, അത് കുറെ പേരുടെ ജീവ ശ്വാസം ആണ്.. കാരണം എല്ലാ മാസവും ഒന്നാം തീയതി കിട്ടുന്ന കൈ നീട്ടത്തിന് കാത്തു നില്‍ക്കുന്ന നൂറു കണക്കിന് ആള്‍ക്കാര്‍ ഉണ്ട്, ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് കാത്തു നില്‍ക്കുന്ന ഒട്ടേറെ പേരുണ്ട്..
എത്രയോ പേര്‍ 'അമ്മ വെച്ച വീട്ടില്‍ സുരക്ഷിതമായി കഴിയുന്നു.. ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ്, ആ പൈസയില്‍ ജീവന്‍ നിലനിര്‍ത്തിയ എത്രയോ പേര്‍.. കല്ലെറിയാന്‍ എളുപ്പമാണ്. പണ്ടൊരു പഴമൊഴി പോലെ (അമ്മയെ തല്ലിയാലും രണ്ട് പക്ഷം).. നശിക്കാനും, നശിപ്പിക്കാനും കാത്തു നില്‍ക്കുന്നവരുടെ മുന്നില്‍ ഫിനിക്സ് പക്ഷിയായി മാറുന്ന അമ്മ ..'അമ്മ 'ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണ്..
വര്‍ഷത്തിലൊരിക്കല്‍ എല്ലാവരും ഒത്തുകൂടുന്ന, കൂടിച്ചേരല്‍.. ഇത് കഴിഞ്ഞ വര്‍ഷത്തെ ഓര്‍മ്മ ചിത്രം.. വളരെ കുറച്ച് സുഹൃത്തുക്കളെ എനിക്കുള്ളൂ.. അതില്‍ മുന്നില്‍ ഉള്ളത് നന്ദുവാണ്.. ഞാന്‍ എന്ത് നന്‍മ ചെയ്യുമ്പോളും അവസാന ഒരു പിടിവള്ളി നന്ദുവാണ്.. പറ്റുന്ന രീതിയില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.. നല്ല സുഹൃത് ബന്ധം.. നമ്മുടെ യാത്രകള്‍ക്ക് കരുത്താണ്.. എല്ലാ നന്‍മകളും നേരുന്നു', സീമ ജി നായര്‍ കുറിച്ചു.