Latest News

അരഞ്ഞാണത്തിന്റെ വലുപ്പം കാണിക്കാനല്ല താന്‍ ആ രംഗം എഴുതിയത്; അരഞ്ഞാണം അരക്കെട്ട് കാണിക്കാന്‍ വേണ്ടിയായാരുന്നു; മീശമാധവനിലെ റൊമാന്റിക് സീനിനെക്കുറിച്ചുള്ള തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദിന്റെ കാഴ്ച്ചപ്പാട് ഇങ്ങനെ

Malayalilife
അരഞ്ഞാണത്തിന്റെ വലുപ്പം കാണിക്കാനല്ല താന്‍ ആ രംഗം എഴുതിയത്; അരഞ്ഞാണം അരക്കെട്ട് കാണിക്കാന്‍ വേണ്ടിയായാരുന്നു; മീശമാധവനിലെ റൊമാന്റിക് സീനിനെക്കുറിച്ചുള്ള തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദിന്റെ കാഴ്ച്ചപ്പാട് ഇങ്ങനെ

മലയാളികളുടെ ഇഷ്ട്ട ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ്, താന്‍ തിരക്കഥയെഴുതിയ 'മീശമാധവന്‍' എന്ന ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി. ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'മീശമാധവന്‍'. ചിത്രത്തിന്റെ തിരക്കഥ രഞ്ജന്‍ പ്രമോദിന്റേതായിരുന്നു. ഈ ചിത്രത്തിലെ നായികയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗമാണ് തന്നെ അലോസരപ്പെടുത്തിയതെന്ന് അദ്ദേഹം ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ വ്യക്തമാക്കി. 

ഈ രംഗവുമായി ബന്ധപ്പെട്ട് താനും സംവിധായകന്‍ ലാല്‍ജോസും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായും രഞ്ജന്‍ പ്രമോദ് സൂചിപ്പിച്ചു. നായകനും നായികയും തമ്മിലുള്ള പ്രണയം കാണിക്കാനാണ് ആ രംഗം എഴുതിയതെന്നും, എന്നാല്‍ എഡിറ്റിംഗിന് ശേഷം ഇത് തന്റെ ഉദ്ദേശ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതായി തോന്നി എന്നും അദ്ദേഹം പറഞ്ഞു. അരഞ്ഞാണത്തിന്റെ വലുപ്പം കാണിക്കാനല്ല താന്‍ ആ രംഗം എഴുതിയതെന്നും, റൊമാന്റിക് രംഗമായി കണ്ടതില്‍ നായികയുടെ അരഞ്ഞാണത്തിന്റെയും മയില്‍പ്പീലിയുടെയും വലിപ്പം മാത്രം കാണിച്ചത് തന്നെ അസ്വസ്ഥനാക്കിയെന്നും രഞ്ജന്‍ പ്രമോദ് വിശദീകരിച്ചു. 

സംഭാഷണങ്ങള്‍ക്ക് ഡബിള്‍ മീനിംഗ് ഉണ്ടായേക്കാമെന്നും, എന്നാല്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മീശമാധവനി'ലെ ചില രംഗങ്ങളോടുള്ള അതൃപ്തി മുന്‍പ് സംവിധായകന്‍ ലാല്‍ജോസും ഒരു പരിപാടിയില്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് രഞ്ജന്‍ പ്രമോദ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 

Read more topics: # 'മീശമാധവന്‍
script writer ranjan pramod about meesha madhavan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES