മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കുന്ന 'എമ്പുരാന്‍' സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. യുകെയിലായിരുന്നു ചിത്രീകരണം. അടുത്ത ഷെഡ്യൂള്‍ അമേരിക്കയില്‍ ആരംഭിക്കും. മോഹന്‍ലാല്‍ ഉടന്‍ ജോയിന്‍ ചെയ്‌തേക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലഡാക്കില്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ഷെഡ്യൂള്‍ യുഎസില്‍ ആരംഭിക്കാനായി ചിത്രീകരണസംഘത്തിന് വിസയ്്ക്ക് അപേക്ഷിച്ച് കഴിഞ്ഞു. വിസ ലഭിച്ചാല്‍ ഉടന്‍ മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കാനാണ് തീരുമാനം. വിസ ലഭിക്കാന്‍ വൈകിയാല്‍ ചെന്നൈയില്‍ മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കും.
എമ്പുരാനുവേണ്ടി ചെന്നൈയില്‍ കൂറ്റന്‍ സെറ്റ് ഒരുങ്ങുന്നുണ്ട്. ഒരു മാസത്തെ ചിത്രീകരണം ചെന്നൈയിലുണ്ടാവും. മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന്‍ നിര്‍മിക്കുക. സുരേഷ് ബാലാജിയും ജോര്‍ജ് പയസ് തറയിലും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക.
മലയാളത്തില്‍ നിന്നുള്ള യഥാര്‍ഥ പാന്‍ ഇന്ത്യന്‍ സിനിമയാകും എമ്പുരാന്‍ എന്ന് ആരാധകര്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നതായാണ് റിപ്പോര്‍ട്ട്