പത്ത് ദിവസം നീളുന്ന എമ്പുരാന്റെ മൂന്നാം ഷെഡ്യൂള്‍ യുഎസില്‍; മോഹന്‍ലാലും പൃഥിരാജും ഇന്ദ്രജിത്തും അടക്കമുള്ള പ്രധാന താരങ്ങളുടെ ഷൂട്ട് 27 മുതല്‍;  അമേരിക്കന്‍ ഷെഡ്യൂളിന് ശേഷം ചൈന്നൈയില്‍ ഒരു മാസം നീളുന്ന ചിത്രീകരണം

Malayalilife
പത്ത് ദിവസം നീളുന്ന എമ്പുരാന്റെ മൂന്നാം ഷെഡ്യൂള്‍ യുഎസില്‍; മോഹന്‍ലാലും പൃഥിരാജും ഇന്ദ്രജിത്തും അടക്കമുള്ള പ്രധാന താരങ്ങളുടെ ഷൂട്ട് 27 മുതല്‍;  അമേരിക്കന്‍ ഷെഡ്യൂളിന് ശേഷം ചൈന്നൈയില്‍ ഒരു മാസം നീളുന്ന ചിത്രീകരണം

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന 'L2 എമ്പുരാന്‍' . 'ലൂസിഫറിന്റെ' രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തില്‍ ആരാധകരെ ത്രില്ലടിപ്പിക്കാന്‍ പാകത്തിലുള്ള ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ നിന്ന് വ്യക്തം. മലയാള സിനിമയില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നടക്കമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ഫെബ്രുവരി 27ന് യു.എസില്‍ ആരംഭിക്കും. പത്തുദിവസത്തെ ചിത്രീകരണമാണ് യു.എസില്‍ പ്‌ളാന്‍ ചെയ്യുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്,ഇന്ദ്രജിത്ത് തുടങ്ങിയവര്‍ യു.എസ് ഷെഡ്യൂളില്‍ ഉണ്ടാകും. യു.എകെയില്‍ ആയിരുന്നു എമ്പുരാന്റെ രണ്ടാമത്തെ ഷെഡ്യൂള്‍. 

പതിനഞ്ചുദിവസത്തെ ചിത്രീകരണമായിരുന്നു യു.കെ. ഷെഡ്യൂളില്‍. യു.എസ് ഷെഡ്യൂളിനുശേഷം ചെന്നൈയിലാണ് എമ്പുരാന്റെ തുടര്‍ ചിത്രീകരണം. ഒരുമാസം നീണ്ട ചിത്രീകരണം ചെന്നൈ ഷെഡ്യൂളില്‍ ഉണ്ടാവും. എമ്പുരാന് വേണ്ടി കൂറ്റന്‍ സെറ്ര് ചെന്നൈയില്‍ ഒരുങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍ തുടങ്ങിയ താരങ്ങള്‍ ചെന്നൈ ഷെഡ്യൂളില്‍ ഉണ്ടാകും

മുരളി ഗോപി രചന നിര്‍വഹിക്കുന്ന എമ്പുരാന്റെ ഛായാഗ്രഹണം സുജിത് വാസുദേവ് ആണ്. അടുത്ത വര്‍ഷമേ എമ്പുരാന്‍ തിയേറ്രറുകളില്‍ എത്തുകയുള്ളൂ. ഇതിനുശേഷമേ പൃഥ്വിരാജ് പുതിയ ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യൂ. ഖാലിദ് റഹ്മാന്‍, നിര്‍മ്മല്‍ സഹദേവ് എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജിന്റെയും ബ്‌ളസിയുടെയും സ്വപ്ന സിനിമ കൂടിയാണ് ആടുജീവിതം.

പൃഥ്വിരാജ്- ബേസില്‍ ജോസഫ് എന്നിവരെ നായകന്‍മാരാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയില്‍ ആണ് മറ്രൊരു റിലീസ്. അതേസമയം മാര്‍ച്ചില്‍ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.

Read more topics: # എമ്പുരാന്‍
empuraans shoot usa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES