ഇനി ഖുറേഷി അബ്രാമിന്റെ വിളയാട്ട സമയം! ബോഡി ഗാര്‍ഡുകളുടെ നടുവീല്‍ ഖുറേഷി; പിറന്നാള്‍ ദിനത്തില്‍ എമ്പുരാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 ഇനി ഖുറേഷി അബ്രാമിന്റെ വിളയാട്ട സമയം! ബോഡി ഗാര്‍ഡുകളുടെ നടുവീല്‍ ഖുറേഷി; പിറന്നാള്‍ ദിനത്തില്‍ എമ്പുരാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ലയാളം സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍, ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗം. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എമ്പുരാന്റെ പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഓരോ ചെറിയ അപ്ഡേറ്റുകള്‍ പോലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.

ബോഡി ഗാര്‍ഡുകള്‍ക്ക് നടുവിലൂടെ ഖുറേഷി അബ്രാം ആയി നടന്നുവരുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ പ്രതീക്ഷ കൂട്ടുന്നതരത്തിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണിപ്പോള്‍. രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള ഒരു ലൊക്കേഷന്‍ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തുവരും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്.

ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോയും ഷറഫുദ്ദീനും എമ്പുരാനിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കും എമ്പുരാന്‍.

 

Read more topics: # എമ്പുരാന്‍
empuran movie first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES