മിനിസ്‌ക്രീന്‍ ലോകത്ത് ഹാസ്യ താരമായും വില്ലത്തിയായും സജീവമാണ് സരിത ബാലകൃഷ്ണന്‍ . സ്റ്റോജ് ഷോകളിലും സ്‌കിറ്റുകളിലും കോമഡി കൈകാര്യം ചെയ്യുന്ന താരം സീരിയലുകളിലേക്ക് എത്തുമ്പോള്‍ വില്ലത്തിയാണ്. ഏറ്റവുമൊടുവില്‍ സാന്ത്വനത്തിലെ അപ്പച്ചിയുടെ വേഷമെല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമ്മയില്‍ ഒറ്റശിഖരം എന്ന സീരിയലില്‍ മികച്ചൊരു കഥാപാത്രം അവതരിപ്പിക്കുകയാണ് നടി. താരം തന്റെ വിവാഹ ജീവിതവും ആദ്യമായി പ്രൊഡ്യുസര്‍ ആയതിന്റെ സന്തോഷമെല്ലാം പങ്കുവെച്ചിരിക്കുകയാണ് ഒരു യൂട്യൂബിന് നല്‍കിയ അഭിമുഖത്തിലൂടെ.
ലവ് മാര്യേജ് ആണോ എന്ന് ചോദിച്ചാല്‍, അറേഞ്ച് ചെയ്ത് ലവ് ചെയ്യുകയായിരുന്നു. മാട്രമോണിയിലൂടെ കണ്ട് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടത്തിന് ശേഷമാണ് വീട്ടുകാരോട് സംസാരിച്ചത്. ആള്‍ക്കൊരു വില്ലന്‍ ലുക്കാണ്. അതാണ് എനിക്കിഷ്ടപ്പെട്ടത്. പക്ഷേ വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് ആദ്യം താത്പര്യം ഉണ്ടായിരുന്നില്ല, ഇവനേ കാണാനേ വില്ലനെപ്പോലെയുണ്ട് എന്നായിരുന്നു അവരുടെ അഭിപ്രായം. പക്ഷേ ആ ലുക്കാണ് എനിക്കിഷ്ടമായത് എന്ന് സരിത പറയുന്നു.
കാണാനേ വില്ലന്‍ ലുക്കുള്ളൂ, ആള്‍ വെറും പാവമാണെന്നാണ് സരിതയുടെ അഭിപ്രായം. അനുരാഗ് എന്നാണ് ഭര്‍ത്താവിന്റെ പേര്. സിവില്‍ എന്‍ജിനിയര്‍ ആയിരുന്നു. ഒരു മകനാണ് ഞങ്ങള്‍ക്ക്, പത്തില്‍ പഠിക്കുകയാണെന്നും സരിത പറഞ്ഞു.
ഇപ്പോള്‍ ആദ്യമായി പ്രൊഡ്യൂസര്‍ വേഷവും അണിഞ്ഞിരിക്കുകയാണ് നടി. ഷോര്‍ട്ട് ഫിലിമാണ് ആദ്യമായി പ്രെഡ്യൂസ് ചെയ്യുന്നത്. ജാനകി എന്നാണ് ഷോര്‍ട് ഫിലിമിന്റെ പേര്. അതില്‍ സരിത തന്നെയാണ് പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്. ഭര്‍ത്താവാണ് ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. 24 വര്‍ഷമായി അഭിനയ രംഗത്ത് വന്നിട്ട്. ജനിച്ചതും വളര്‍ന്നതും ഒക്കെ കൊച്ചിയിലാണ്. കൊച്ചി വിട്ട് എനിക്ക് എവിടെയും പോകാന്‍ പറ്റില്ല. മൂന്ന് വര്‍ഷം തിരുവനന്തപുരത്ത് സെറ്റിലാവാന്‍ നോക്കി. എന്റെ ഷൂട്ടും കാര്യങ്ങളും എല്ലാം കൂടുതലും തിരുവനന്തപുരത്താണ്. അതുകൊണ്ട് ആണ് ഞാന്‍ തിരുവനന്തപുരത്ത് ഒന്ന് സെറ്റില്‍ ആവാന്‍ വേണ്ടി നോക്കിയത്. പക്ഷേ എന്നെക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്കും കൊച്ചുവിട്ടു പോകാന്‍ പറ്റില്ല. കൊച്ചിയില്‍ ആകുമ്പോള്‍ ഇട്ടിരിക്കുന്ന വേഷത്തില്‍ പുറത്തേക്ക് പോകാന്‍ പറ്റും. ഒരു മേക്കപ്പിന്റെയും ആവശ്യമില്ല.
24 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എനിക്ക് എട്ടുവര്‍ഷത്തെ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. ആ ഗ്യാപ്പ് കഴിഞ്ഞ് ഒരു സെക്കന്‍ഡ് എന്‍ട്രി എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടാണ്. എനിക്ക് പക്ഷേ ദൈവം സഹായിച്ച് അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഞാന്‍ നന്നായി കുക്ക് ചെയ്യും. എനിക്ക് എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും അവരും നല്ലതാണെന്ന് പറയുന്നത് കേള്‍ക്കാനും വളരെ ഇഷ്ടമാണ്. കുക്കിങ്ങിനുള്ള ഈ പാഷന്‍ കാരണം ഞാന്‍ ഒരു ഹോട്ടല്‍ സ്റ്റാര്‍ട്ട് ചെയ്തായിരുന്നു. പക്ഷേ അത് പൊട്ടിപ്പാളീസ് ആയിപ്പോയി. അത് നോക്കി നടത്താന്‍ എനിക്ക് അറിയില്ലായിരുന്നു. അതിനെപ്പറ്റി പഠിക്കാതെ അത് ചെയ്യാന്‍ പാടില്ല എന്ന് മനസിലായി. എട്ടൊന്‍പത് സ്റ്റാഫിനെ ഒക്കെ വച്ചായിരുന്നു തുടങ്ങിയത്. നാടോടിനൃത്തം പഠിക്കാന്‍ വേണ്ടി തെസ്നിഖാന്‍ ചേച്ചിയുടെ അടുത്ത് പോയിരുന്നു. ചേച്ചിയാണ് എന്നെ അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. ചേച്ചി ആണ് എന്നെ റെക്കമെന്റ് ചെയ്യുന്നത് ആദ്യം.
സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ത്ഥ ജീതത്തില്‍ സരിത വളരെ പാവം മനുഷ്യയാണെന്നാണ് അനുരാഗിന്റെ അഭിപ്രായം. സരിതയുചെ പാചക മികവിനെയും അനുരാഗ് പ്രശംസിക്കുന്നുണ്ട്. സരിത എന്തുണ്ടാക്കിയാലും രുചിയാണ്, നല്ല കൈപ്പുണ്യമുണ്ട്. സരിതയുടെ സ്‌പെഷ്യല്‍ റസിപ്പിയാണ് ഞണ്ട് ബിരിയാണ്. സരിത പറഞ്ഞ് തന്നത് പ്രകാരം ഉണ്ടാക്കിയിട്ടും, തനിക്ക് ആ രുചി കിട്ടിയില്ല എന്ന് അുരാഗ് പറഞ്ഞു.