Latest News

മാതാപിതാക്കളോടൊപ്പം ഒരു മാളിൽ പോയ സാറയെ പരസ്യത്തിൽ അഭിനയിക്കാൻ വിളിക്കുകയായിരുന്നു; കുട്ടിതാരം സാറ അർജ്ജുൻ സിനിമയിലേക്ക് എത്തിയ കഥ

Malayalilife
മാതാപിതാക്കളോടൊപ്പം ഒരു മാളിൽ പോയ സാറയെ പരസ്യത്തിൽ അഭിനയിക്കാൻ വിളിക്കുകയായിരുന്നു; കുട്ടിതാരം സാറ അർജ്ജുൻ സിനിമയിലേക്ക് എത്തിയ കഥ

രുപാടു കുരുന്നുകൾ മലയാളസിനിമയിൽ വന്നിട്ടുണ്ട്. ചിലർ സിനിമയിൽ തന്നെ നില്കും. ചിലർ പഠിത്തവും കുടുംബവും നോക്കി പോകും. ചിലപ്പോൾ ചിലരുടെ കുടുംബത്തിലുള്ള ആരെങ്കിലും സിനിമയിൽ ഉണ്ടെങ്കിൽ അവർ കുറച്ച് മാറിനിന്നാലും തിരിച്ചു വരും. പക്ഷേ നമ്മുടെ ബേബി ശാലിനിയെ പോലുള്ളവർ ആണെങ്കിൽ തിരിച്ചും വരില്ല. പക്ഷേ പ്രേക്ഷകർ ഇവരെയൊക്കെ കാണുന്ന ഒരു സ്ഥലമാണ് സോഷ്യൽ മീഡിയ. ഇവിടെയാണ് താരങ്ങൾ വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാറുള്ളത്. കുരുന്നുകൾക്ക് ഇടയിൽ മിടുക്കി വേഷങ്ങളിൽ തിളങ്ങിയ താരമാണ് സാറ അർജ്ജുൻ. സാറാ അർജുൻ ഒരു തെന്നിന്ത്യൻ ചലച്ചിത്ര ബാലതാരം ആണ്. മുംബൈയിൽ ജനിച്ച സാറയുടെ ദൈവ തിരുമകൾ എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എ.എൽ വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രത്തിൻറ്റെ ആറ് വയസ്സുള്ള മകളായിട്ടാണ് സാറ അഭിനയിച്ചിരിക്കുന്നത്. തമിഴ്,തെലുങ്ക്,ഹിന്ദി,മലയാളം തുടങ്ങിയ ഭാഷകളിൽ സാറാ അഭിനയിച്ചിട്ടുണ്ട്.

2005 ൽ സന്യ രാജ് അർജ്ജുൻ ദമ്പതികൾക്കു മുംബയിൽ ജനിച്ച കൊച്ചുമിടുക്കിയാണ് താരം. രാജ് അർജ്ജുൻ ഒരു അഭിനേതാവാണ്. സാറയുടെ 'അമ്മ ഒരു ഡാൻസ് ടീച്ചറാണ്. പത്തോളം സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാണിച്ച സിനിമയായിരുന്നു ദൈവ തിരുമകൾ. വികാരം ബുദ്ധിമാന്ന്യം സംഭവിച്ച ഒരു അച്ഛനായാണ് അഭിനയിച്ചത്. ആ അച്ഛന്റെ മകളെയാണ് സാറാ അഭിനയിച്ചത്. ഇരുവരും തമ്മിലെ സ്നേഹവും ബോണ്ടും എല്ലാം ആ ചിത്രത്തിലൂടെ നമ്മുക് കാണാൻ കഴിയും. ആ ചിത്രമാണ് താരത്തിന് കൂടുതൽ പ്രശംസ നേടി കൊടുത്തത്.

താരം സ്ക്രീനിലേക്ക് വന്നത് വളരെ യാദ്രിശ്ചികമായാണ്. നാല് വയസുള്ളപ്പോൾ തന്റെ മാതാപിതാക്കളോടൊപ്പം ഒരു മാളിൽ പോയ സാറയെ കണ്ടപ്പോൾ യാദ്രിശ്ചികമായി പരസ്യത്തിൽ അഭിനയിക്കാൻ വിളിക്കുകയായിരുന്നു. അതൊരു തുടക്കമായി കണ്ട്, മക്ഡൊണാൾഡ് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കായി നൂറു പരസ്യ ചിത്രങ്ങളിൽ സാറ പ്രത്യക്ഷപ്പെട്ടു. പിന്നീട് ആര് വയസുള്ളപ്പോഴാണ് ദൈവ തിരുമകളിലേക്ക് സാറയെ ക്ഷണിക്കുന്നത്. ഒരു ഭാഷ സഹായിയോടൊപ്പം സാറ കൂടെ ഇരുന്നു പഠിച്ചു, അങ്ങനെ ഹിന്ദിയും ഇംഗ്ലീഷും മാത്രം അറിയുന്ന താരം തമിഴും പേടിച്ചു. അതിലെ നില എന്ന കഥാപാത്രം അത്രയേറെ ശ്രദ്ധേയമായതാണ്. വികാരം ഇടയ്ക്ക് തെറ്റിക്കുമ്പോഴും സാറ അത് തിരുത്തുമായിരുന്നു. ആയ സിനിമ ആണ് പിന്നീട് താരത്തിന് പത്തോളം സിനിമകൾ നേടി കൊടുത്തത്.

2016ൽ ആൻ മരിയ കലിപ്പിലാണ് എന്ന സണ്ണി വെയ്ൻ പ്രധാന കഥാപാത്രം ചെയ്ത സിനിമയിൽ അഭിനയിച്ചു. ഒരുപാട് ഹിന്ദി സിനിമകളിലും ശ്രേദ്ധേയമായി വേഷം ചെയ്തു. സില് കറുപ്പറ്റി എന്ന തമിഴ് ചിത്രത്തിലാണ് താരം അവസാനം അഭിനയിച്ചത്. പൊന്നിൻ സെൽവം, ഫാൻ എന്നീ രണ്ടു തമിഴ് ചിത്രങ്ങളാണ് താരത്തിൻേറതായി വരാൻ ഇരിക്കുന്നത്. ഇപ്പോഴും അഭിനയവും പഠിത്തവും ഒരുപോലെ കൊണ്ട് പോവുകയാണ് താരം. 

sara arjun malayalam movie child artist

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES