ബിഗ് ബോസ് മാലയാളം സീസണ്‍ മത്സരാര്‍ത്ഥിയായി എത്തി ഇന്ന് കേരളക്കരയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. താരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ഇപ്പോഴിതാ റോബിനെ കുറിച്ച് ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഡോ: റോബിനെ രണ്‍ബീര്‍ കപൂറുമായി സാമ്യപ്പെടുത്തിയാണ് സന്തോഷ് വര്‍ക്കി സംസാരിച്ചത്. ആലിയ ഭട്ടുമായുള്ള വിവാഹത്തിന് മുമ്പ് രണ്‍ബീറിന് ദീപിക പദുക്കോണുമായി ബന്ധം ഉണ്ടായിരുന്നു. റോബിന്റെ കാര്യത്തിലുമിതാണ് സംഭവിച്ചതെന്ന് സന്തോഷ് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിത്.
സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ ഇങ്ങനെ
ഡോ. റോബിനെ കാണുമ്പോള്‍ എനിക്ക് രണ്‍ബീര്‍ കപൂറിനെയാണ് ഓര്‍മ്മ വരുന്നത്. കട്ട് വെച്ചല്ല, രണ്‍ബീര്‍ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോള്‍ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്. പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോര്‍വേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്', എന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്.
അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്ന് റോബിന്‍ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരതി പൊടിയാണ് വധുആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നീട് തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും പറഞ്ഞതും ഏറെ വിവാദത്തിനും ട്രേളിനും ഇടയാക്കിയിരുന്നു.