Latest News

ഇത് നിരീശ്വര വാദികളുടെ മേല്‍ ഈശ്വര വിശ്വാസികള്‍ നേടിയ വമ്പന്‍ വിജയം: ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കട്ട സപ്പോര്‍ട്ട് നല്‍കിയ തമിഴ് സൂപ്പര്‍ താരങ്ങള്‍ക്ക് ഒരായിരം നന്ദി; ശബരിമല വിഷയത്തില്‍ നിലപാടുകളുമായി സന്തോഷ് പണ്ഡിറ്റ്

Malayalilife
 ഇത് നിരീശ്വര വാദികളുടെ മേല്‍ ഈശ്വര വിശ്വാസികള്‍ നേടിയ വമ്പന്‍ വിജയം: ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കട്ട സപ്പോര്‍ട്ട് നല്‍കിയ തമിഴ് സൂപ്പര്‍ താരങ്ങള്‍ക്ക് ഒരായിരം നന്ദി; ശബരിമല വിഷയത്തില്‍  നിലപാടുകളുമായി സന്തോഷ് പണ്ഡിറ്റ്

തുലാമാസ പൂജയ്ക്കായി തുറന്ന ശബരിമല നട കഴിഞ്ഞ ദിവസം അടച്ചു. ഇതിനിടെ ശബരിമലയിലെ സംഭവികാസങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരൊറ്റ യുവതിയും മല കയറിയില്ല. തുലാം മാസ പൂജക്കു ശേഷം നടയടച്ചു. നിരീശ്വര വാദികളുടെ മേല്‍ ഈശ്വര വിശ്വാസികള്‍ നേടിയ വമ്പന്‍ വിജയം.- സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ

യുവതിയും മല കയറിയില്ല.. 
തുലാം മാസ പൂജക്കു ശേഷം നടയടച്ചു... 
നിരീശ്വര വാദികളുടെ മേല്‍ ഈശ്വര വിശ്വാസികള്‍ നേടിയ വമ്പന്‍ വിജയം...

എല്ലാ സ്വാമി മാര്‍ക്കും ഭക്തന്മാ4ക്കും പ്രതിഷേധത്തിന് അനുകൂലിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.. ആയിര കണക്കിന് ഭക്തന്മാര്‍ കോരി ചൊരിയുന്ന മഴയെ പോലും അവഗണിച്ച് ഭക്ഷണം പോലും മര്യാതക്ക് കഴിക്കാതെ, ഉറക്കം ഒഴിച്ചിരുന്നാണ് നമ്മളോരുത്തര്‍ക്കുമായ് ഈ ധര്‍മ്മയുദ്ധം നാമജപം മാത്രം നടത്തി വിജയിപ്പിച്ചത്...ഏവര്‍ക്കും നന്ദി.

Big Salute to Janam TV.. സത്യത്തിനായ് കൂടെ നിന്നതിന്.. ( മറ്റു ചില മഹാത്മാര്‍ നമ്മുടെ പരാജയം കാണുവാനും, അത് കണ്ട് രസിച്ച് ലൈവിടുവാന്‍ കോപ്പ് കൂട്ടിയതാ..പക്ഷേ ദൈവഹിതം മറിച്ചായിരൂന്നു) 
All the best.. Keep it up..

ഒപ്പം ആചാര അനുഷ്ഠാനങ്ങള് നിലനിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് നമ്മോടൊപ്പം കട്ട സപ്പോര്‍ട്ട് നല്കിയ തമിഴ് സൂപ്പര്‍ താരങ്ങളായ രജനികാന്ത് ജീ, ശരത് കുമാര്‍ ജീ ഒരായിരം നന്ദി..

പ്രിയ ഭക്തരെ..ഇതൊരു തുടക്കം മാത്രമാണ്..ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്...ഈ കാണിച്ച ഐക്യം നില നിര്‍ത്തി മുന്നോട്ടു പോവുക..നിങ്ങളേവരേയും ദൈവം അനുഗ്രഹിക്കട്ടെ...

സ്വാമി ശരണം...

 

santhosh-pandit- view point- about- shabarimala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES