പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് സാനിയ സിനിമയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനേഴ്് വയസുകാരിയെ തേടി എത്തിയിരുന്നത്.സോഷ്യല്‍ മീഡിയയില്‍ വലിയ വിഭാഗം ആളുകളുടെ പിന്തുണയുള്ള സാനിയ വളരെ മോഡേണ്‍ ചിന്താഗതിയുള്ള പെണ്‍കുട്ടിയാണ്. അപ് ടൂഡേറ്റ് ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പേരില്‍ താരം പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. തന്റെ ഇടനെഞ്ചില്‍ ടാറ്റൂ പതിപ്പും ആരാധകരെ സാനിയ ഞെട്ടിച്ചിരുന്നു.
തന്റെ ഔട്ട് ഫിറ്റിന്റെ കാര്യത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ താരം ഏറ്റുവാങ്ങിയിരുന്നു. എന്നിലിപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. ചുവന്ന ഹാഫ് സാരിയിലെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സില്‍വര്‍ നിറത്തില്‍ കല്ലുകള്‍ പതിപ്പിച്ച നെറ്റിച്ചുട്ടിയും കമ്മലും നേര്‍ത്ത കല്ലുവച്ച് മാലയും വളകളും മ നോഹരമായ മോതിരവുമാണ് സാരിക്കൊപ്പം സാനിയ ധരിച്ചിരിക്കുന്നത്. മുത്തുകളും ത്രെഡ് വര്‍ക്കുകളും നിറഞ്ഞ സിപിളും മനോഹരവുമായ വസ്ത്രമാണ് സാനിയ അണിഞ്ഞിരിക്കുന്നത്. ക്യൂനിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. തുടര്‍ന്ന് ഹിറ്റ് ചിത്രങ്ങളായ പ്രേതം2 ലൂസിഫര്‍, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.