Latest News

നിറവയറില്‍ അണ്ടര്‍വാട്ടര്‍ ബിക്കിനി ഫോട്ടോഷൂട്ടുമായി സമീറ റെഡ്ഡി; ഫോട്ടോഷോപ്പ് ചെയ്യാത്ത, എഡിറ്റ് ചെയ്യാത്ത മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങള്‍ക്ക് അഭിന്ദന പ്രവാഹം; ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണമെന്ന് നടി

Malayalilife
topbanner
 നിറവയറില്‍ അണ്ടര്‍വാട്ടര്‍ ബിക്കിനി ഫോട്ടോഷൂട്ടുമായി സമീറ റെഡ്ഡി; ഫോട്ടോഷോപ്പ് ചെയ്യാത്ത, എഡിറ്റ് ചെയ്യാത്ത മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങള്‍ക്ക് അഭിന്ദന പ്രവാഹം; ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണമെന്ന് നടി

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ നടി സമീറ റെഡ്ഡി. സൂര്യയുടെ വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മോഹൻലാൽ ചിത്രം ഒരു നാൾ വരും എന്നതിലൂടെ മലയാളത്തിലും  അരങ്ങേറി. അതേസമയം താരം ഈ അടുത്തകാലത്തായി വാർത്തയിൽ ഇടംപിടിച്ചത് ഗർഭകാലത്തെ ബേബിഷവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു. ഇപ്പോൾ ഗർഭകാലത്തിന്റെ ഒൻപതാം മാസം താരം പങ്കുവച്ച അണ്ടർവാട്ടർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

സ്വിമ്മിങ് പൂളിൽ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ശ്വാസം നിലച്ചുപോകുന്നുവെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. താരത്തോടുള്ള സ്നേഹവും ഇവർ പങ്കുവയ്ക്കുന്നുണ്ട്. നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടർ വാട്ടർ ഷൂട്ട് ഇപ്പോൾ വലിയ ചർച്ചയാവുന്നത്.

2014ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവർക്കും മകൻ ജനിച്ചത്. മൂത്ത മകൻ അച്ഛൻ കുട്ടിയാണെന്നും അതിനാൽ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുർബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്... കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂർവമായ ശരീരത്തെയും നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം'. ചിത്രം പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചു.. ഫോട്ടോഷോപ്പ് ചെയ്യാത്ത, എഡിറ്റ് ചെയ്യാത്ത മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഗർഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം നേരത്തെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ കണ്ട് തന്നെ അധിക്ഷേപിച്ചവർക്ക് അവർ മറുപടിയും നൽകിയിരുന്നു. നിറവയറുമായി ബിക്കിനി ധരിച്ചു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് സമീറ ഇങ്ങനെക്കുറിച്ചു:'ആഴമില്ലാത്തിടത്ത് നീന്തുന്നവർക്ക് അറിയാൻ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയർ അസ്വദിക്കുന്നതിൽ അസഹിഷ്ണുത കാണിക്കുന്നവർക്കുള്ള മറുപടിയാണിത്'- സമീറ കുറിച്ചു.

sameera reddy under water maternity photoshoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES